മലയാള സിനിമയിലെ സ്റ്റൈലിഷ് സംവിധായകൻ അമൽ നീരദ് ഒരുക്കുന്ന പുതിയ ചിത്രം 'ബാച്ചിലർ പാർട്ടി D’EUX' (Bachelor Party D’eux) ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2012-ൽ പുറത്തിറങ്ങി വൻ ശ്രദ്ധനേടിയ 'ബാച്ചിലർ പാർട്ടി'യുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തീയതിയും അണിയറപ്രവർത്തകർ പുറത്തുവിട്ടു.
നസ്ലിൻ ഗഫൂർ, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ചന്തു സലിംകുമാർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, നദിയ മൊയ്തു, രജിഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണ, പാരീസ് ലക്ഷ്മി എന്നിവരടങ്ങുന്ന വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രം നവംബർ 19-ന് തിയറ്ററുകളിലെത്തും.
ഉണ്ണി ആർ ആണ് ചിത്രത്തിന് സംഭാഷണം ഒരുക്കുന്നത്. അപ്പു പ്രഭാകരൻ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യർ സംഗീതസംവിധാനവും വിവേക് ഹർഷൻ എഡിറ്റിങും നിർവഹിക്കുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്റർടെയ്ൻമെന്റ്‌സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സ് എന്നീ പ്രമുഖ ബാനറുകൾ സംയുക്തമായാണ് ചിത്രം നിർമിക്കുന്നത്. 14 വർഷങ്ങൾക്ക് ശേഷം 'ബാച്ചിലർ പാർട്ടി'ക്ക് ഒരു രണ്ടാം ഭാഗം വരുമ്പോൾ, അമൽ നീരദിന്റെ മേക്കിങ് ശൈലിയും പുതിയ കാലത്തെ മികച്ച താരനിരയും ചേരുമ്പോൾ വലിയ പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.
ENGLISH SUMMARY:
Stylish director Amal Neerad has officially announced his next feature film, Bachelor Party D’EUX, a sequel to his 2012 hit action-comedy Bachelor Party. The makers unveiled the striking first look poster along with the official theatrical release date set for November 19. The movie features a massive ensemble cast including Naslen Gafoor, Tovino Thomas, Kunchacko Boban, Soubin Shahir, Sharaf U Dheen, Chandhu Salimkumar, Sreenath Bhasi, Shine Tom Chacko, Nadia Moidu, Rajisha Vijayan, Jyothirmayi, Hansika Krishna, and Paris Laxmi. Unni R. crafts the dialogues, Appu Prabhakar handles cinematography, Christo Xavier composes music, and Vivek Harshan edits. The film is jointly produced by Amal Neerad Productions, Anwar Rasheed Entertainments, and Fahadh Faasil and Friends.