മമ്മൂട്ടി ചിത്രം ബസൂക്കയില്‍ അഭിനയിച്ചിരിക്കുകയാണ് ആറാട്ട് അണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. പ്രതിഫലം വാങ്ങാതെയാണ് താന്‍ അഭിനയിച്ചതെന്നാണ് സന്തോഷ് വര്‍ക്കി പറയുന്നത്. മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തന്‍റെ സീന്‍ വന്നപ്പോള്‍ എല്ലാവരും കയ്യടിച്ചെന്നും ആറാട്ട് അണ്ണന്‍ പറയുന്നു.
‘എനിക്ക് വലിയ സന്തോഷമുണ്ട്, നല്ല ഒരു സിനിമയില്‍ അഭിനയിക്കാന്‍ പറ്റി, ഞാന്‍ പൈസ വാങ്ങിയിട്ടില്ലാ, എന്‍റെ സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതിയില്ലാ, ഗൗതം വാസുദേവ് മേനോനൊപ്പമാണ് അഭിനയിക്കാന്‍ പറ്റിയത്. അഭിനയത്തില്‍ സജീവമാകണമെന്നില്ല. എന്‍റെ പോപ്പുലാരിറ്റികൊണ്ട് അഭിനയിച്ചതാണ്.’ ആറാട്ട് അണ്ണന്‍ പറഞ്ഞു.
അതേ സമയം മമ്മൂട്ടിയുടെ സ്റ്റൈലിഷ് കഥാപാത്രവും ഡീനോ ഡെന്നീസിന്റെ പുതുമയാർന്ന മേക്കിങ്ങും കൊണ്ട് ബസൂക്ക കയ്യടി നേടുന്നുണ്ട്. സിനിമയുടെ ആരംഭത്തിൽ കാണിക്കുന്ന മെഗാസ്റ്റാർ ടൈറ്റിൽ കാർഡിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏറെ വർഷങ്ങൾക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ മെഗാസ്റ്റാർ എന്ന ടൈറ്റിൽ കാർഡ് വരുന്നത്. എന്നാൽ സിനിമയുടെ കഥയിൽ ചിലർ അസംതൃപ്തി അറിയിക്കുന്നുമുണ്ട്. അത്രത്തോളം ത്രില്ലടിപ്പിക്കാൻ സിനിമയുടെ തിരക്കഥയ്ക്ക് കഴിയുന്നില്ല എന്നാണ് ചില പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.