tamannah-spirituality

TOPICS COVERED

ആത്മീയത തന്‍റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ പറ്റി തുറന്നുസംസാരിച്ച് നടി തമന്ന ഭാട്ടിയ. ജീവിതത്തില്‍ ഇതുവരെയും താന്‍ ഇത്ര സന്തോഷവതിയായോ ഉന്മേഷവതിയായോ ആയിട്ടില്ലെന്നും തന്‍റെ ജീവിതം തന്നെ മാറി മറിഞ്ഞെന്നും തമന്ന പറഞ്ഞു. ദി പെര്‍മിറ്റ് റൂം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തമന്ന തന്‍റെ ആത്മീയ ജീവിതത്തെ പറ്റി സംസാരിച്ചത്. 

'ഇന്ത്യയിലെ പ്രമുഖ യോഗ കേന്ദ്രത്തില്‍ നിന്ന് ധ്യാന സമ്പ്രദായങ്ങളെ കുറിച്ചും സാധനയെ കുറിച്ചുമൊക്കെ ഞാന്‍ അറിവു നേടി. ആ രീതികള്‍ പിന്തുടരാന്‍ തുടങ്ങിയത് എന്‍റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. എന്‍റെ ജീവിതത്തില്‍ ഇതുവരെയും ഞാന്‍ ഇത്ര സന്തോഷവതിയായോ ഉന്മേഷവതിയായോ കാണപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം.

സ്വയം സന്തോഷം കണ്ടെത്താന്‍ തനിക്ക് ഇപ്പോള്‍ കഴിയുന്നുണ്ട്. ചില കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഞാന്‍ സന്തോഷിക്കൂ എന്ന സ്ഥിതി മാറി, ആ കാര്യങ്ങള്‍ സംഭവിച്ചില്ലെങ്കിലും ഞാന്‍ സന്തോഷവതിയാണ്,' തമന്ന പറയുന്നു.

ENGLISH SUMMARY:

Actress Tamannaah Bhatia opened up about the impact spirituality has had on her life. She shared that she has never felt this happy or energetic before and that spirituality has completely transformed her life.