അടുത്തിടെ പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച സിനിമയാണ് ബേസില്‍ ജോസഫ് നായകനായ പൊന്മാന്. കൊല്ലത്ത് നടന്ന ചില സംഭവങ്ങളെ അടിസ്ഥാനമാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത പൊന്മാനിലെ അജേഷിന് യഥാര്‍ഥ ജീവിതത്തില്‍ എന്തു സംഭവിച്ചു എന്നത് പ്രേക്ഷകരെ ആശങ്കാകുലരാക്കിയിരുന്നു. അന്ന് ശരിക്കും അജേഷിന് എന്താണ് സംഭവിച്ചത് ? പൊന്മാനിലെ ഭാവനയും യാഥാര്‍ഥ്യവും എത്ര? സിനിമയില്‍ ദീപക് പറമ്പോല്‍ അവതരിപ്പിച്ച മര്ക്കണ്ഠേയ ശര്‍മ എന്ന യഥാര്‍ഥ ജീവിതത്തിലെ നടന് രാജേഷ് ശര്‍മ മനോരമ ന്യൂസിനോട് സംസാരിക്കുന്നു