തന്നെ ഇനി ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുതെന്ന നയന്‍താരയുടെ അഭ്യര്‍ഥനയെ സ്വാഗതം ചെയ്ത് നടി ഖുശ്‌ബു. തങ്ങളുടെ കാലത്ത് ആര്‍ക്കും പ്രത്യേക പട്ടമൊന്നും നല്‍കിയിരുന്നില്ലെന്ന് ഖുശ്‌ബു പറഞ്ഞു. സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ ഒരാൾക്ക് മാത്രമാണ് ചേരുന്നതെന്നും അത് രജനികാന്ത് ആണെന്നും ഖുശ്‌ബു മാധ്യമങ്ങളോട് പറഞ്ഞു.
'നയൻതാരയെ എല്ലാവർക്കും നയൻതാര ആയിട്ടാണ് അറിയാവുന്നത്. ഞങ്ങളുടെ കാലത്ത് ആർക്കും പ്രത്യേക പട്ടം ഒന്നും നൽകിയിരുന്നില്ല. സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ ഒരാൾക്ക് മാത്രമാണ് ചേരുന്നത്, അത് രജനികാന്ത് ആണ്. തമിഴ്‌നാട്ടിൽ മാത്രമല്ല ലോകത്തിൽ എവിടെ പോയാലും സൂപ്പർസ്റ്റാർ എന്നാൽ അത് രജനി സാർ മാത്രമാണ്. ബാക്കിയെല്ലാവരെയും അത്തരം ടൈറ്റിലുകൾ നൽകാതെ പേര് ചൊല്ലി വിളിക്കുന്നതാണ് നല്ലത്. വളരെ നല്ല തീരുമാനമാണ് നയൻതാര എടുത്തത്', ഖുശ്‌ബു പറഞ്ഞു.
തന്നെ ഇനി മുതല്‍ പേര് മാത്രം വിളിച്ചാല്‍ മതിയെന്ന് അടുത്തിടെ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലൂടെ നയന്‍താര പറഞ്ഞിരുന്നു. ലേഡി സൂപ്പര്‍സ്റ്റാര്‍ വിളി ഒഴിവാക്കണമെന്നും നയന്‍താര എന്ന പേരാണ് ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നെന്നും താരം പറഞ്ഞു. സ്ഥാനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്നും എന്നാല്‍ ചില സമയത്ത് അത് പ്രേക്ഷകനില്‍ നിന്നും വേര്‍തിരിവുണ്ടാക്കുന്നതാണെന്നും പുറത്തുവിട്ട പ്രസ്താവനയില്‍ നയന്‍താര പറഞ്ഞു.
മൂക്കൂത്തി അമ്മന്‍ 2 ആണ് ഇനി ഉടന്‍ പുറത്തുവരാനിരിക്കുന്ന നയന്‍താരയുടെ ചിത്രം. സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പൂജ ചടങ്ങില്‍ നയന്‍താരയും ഖുശ്ബുവും ഒന്നിച്ച് പങ്കെടുത്തിരുന്നു.