താരങ്ങള്‍ക്ക് ഒപ്പം ഒരു ചിത്രം, ഒരു സെല്‍ഫി, കുറച്ച് സമയം അവരോട് മിണ്ടുക, ഏതൊരു ആരാധകരുടെയും സ്വപ്നമാണ്. അങ്ങനെ താരങ്ങളുടെ അടുത്ത് ചിത്രം എടുക്കാന്‍ ചെല്ലുമ്പോള്‍ അവര്‍ ചേര്‍ത്ത് നിര്‍ത്തുന്നവരും ഒഴിവാക്കുന്നവരും ധാരാളമുണ്ട്. പലപ്പോഴും പ്രൈവസി നഷ്ടമാകുന്നു എന്നാരോപിച്ചാണ് താരങ്ങള്‍ ആരാധകരെ ഒഴിവാക്കുന്നത്. ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ നടി ശോഭനയുടെ വിഡിയോ ആണ്.
കാറില്‍ കയറിയ ശോഭനയുടെ അടുത്ത് ഒരു ആരാധിക മാഡം ഒരു സെല്‍ഫി എന്ന് പറഞ്ഞ് ചെല്ലുന്നു, എന്നാല്‍ ഗ്ലാസ് താഴ്ത്തി നോക്കാന്‍ ശോഭന തയാറായില്ല, മൈന്‍ഡ് ചെയ്യാതെ ഇരിക്കുന്നത് കാണാം. വിഷമത്തോടെ ആരാധിക നോക്കുന്നതും കാണാം.
ഇത്തരം ജാഡക്കാരുടെ പിന്നാലെ നിങ്ങള്‍ ചിത്രം എടുക്കാന്‍ പോകരുത്, താരങ്ങളെ സൃഷ്ടിക്കുന്നത് ആരാധകരാണ് , ശോഭനയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ച് കമന്‍റ് പൂരമാണ്.