മരുമകന്റെ നന്‍മയ്ക്കായി തിരുപ്പതിയില്‍പ്പോയി തലമുണ്ഡനം നടത്തി കോകിലയുടെ അമ്മ. ചെന്നൈയിലെത്തിയ ബാലയാണ് അമ്മായിയമ്മ സംസാരിക്കുന്ന നാലുമിനിറ്റ് വിഡിയോ പങ്കുവച്ചത്. തന്റെ മകള്‍ക്കും മരുമകനും ഒരുപാടുപേരുടെ കണ്ണ്പെടുന്നുണ്ടെന്നും ദൃഷ്ടിദോഷം മാറാനാണ് തലമുണ്ഡനം നടത്തിയതെന്നും അമ്മായിയമ്മ പറയുന്നു.
അമ്മായിയമ്മയ്ക്കൊപ്പം 93 വയസുള്ള മുത്തശ്ശിയെയും വിഡിയോയില്‍ കാണാം. ചെന്നൈയിലെത്തിയ ബാലയും കോകിലയും ഇരുകുടുംബങ്ങളെയും സന്ദര്‍ശിച്ചു. മുത്തശ്ശി കോകിലയ്ക്കായി ഒരു മൂക്കുത്തിയും മാപ്പിളൈയ്ക്ക് ഒരു മോതിരവും സമ്മാനിച്ചു. ബാലയേയും കോകിലയേയും അനുഗ്രഹിച്ച മുത്തശ്ശി അടുത്തവര്‍ഷം ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറക്കുമെന്നും പറഞ്ഞു.
ദീര്‍ഘസുമംഗലി ആയിരിക്കട്ടേയെന്ന് കോകിലയെ അനുഗ്രഹിച്ച മുത്തശ്ശി മാപ്പിളൈ നൂറ്റിപ്പത്തുവയസുവരെ ജീവിക്കണമെന്നും ആശീര്‍വദിച്ചു. ഇതുപോലെ സന്തോഷത്തോടെ ഞങ്ങളെപ്പോലെ ജീവിക്കാന്‍ ബാല പറയുന്നു. ആര്‍ക്കും ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരിക്കാനും ബാല വിഡിയോയിലൂടെ പറയുന്നു.