വിജയ്യോടുള്ള കടുത്ത ആരാധന കൊണ്ട് പ്രശസ്തനായ യുവാവാണ് ഉണ്ണികണ്ണന്‍. സാധാരണ ആരാധകരെ പോലെ വിജയ്യുടെ സിനിമകള്‍ കാണുക മാത്രമല്ല ഇദ്ദേഹം ചെയ്തത്, വിജയ്യുടെ ചിത്രങ്ങളും കഴുത്തില്‍ തൂക്കിയിട്ടുള്ള ഉണ്ണിക്കണ്ണന്‍റെ കാല്‍നടയാത്ര വൈറലായിരുന്നു. ഒടുവില്‍ വിജയ്യെ ഉണ്ണിക്കണ്ണന്‍ കാണുകയും ചെയ്തിരുന്നു. വിജയ്യെ കണ്ട് നാട്ടിലെത്തിയതിനുശേഷം യുവാവിനെ നിരവധി ഉദ്ഘാടനങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ക്ഷണിച്ചവര്‍ നിരവധിയാണ്.
എന്നാല്‍ തനിക്കുണ്ടായ ഒരു ദുരനുഭവമാണ് ഇപ്പോള്‍ ഉണ്ണിക്കണ്ണന്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ ഈ മുഖവും കുട വയറും വച്ചിട്ട് ഒരു ഉദ്ഘാടനവും പ്രമോഷനും കിട്ടില്ലെന്ന് ഒരാള്‍ പറഞ്ഞുവെന്നാണ് സങ്കടത്തോടെ ഉണ്ണിക്കണ്ണന്‍ ഇന്‍സ്റ്റഗ്രാം വിഡിയോയില്‍ പറഞ്ഞത്.
'ദയവ് ചെയ്ത് ഉപദ്രവിക്കരുത്. ഇത്രയും കാലത്തിനിടയിൽ വളരെ സങ്കടകരമായൊരു കാര്യം ഇന്നലെ നടന്നു. നിന്റെ ഈ മുഖവും കുടവയറും വച്ചിട്ട് ഒരു ഉദ്ഘാടനവും പ്രമോഷനും കിട്ടില്ല. കോഴിയും കുമ്പളങ്ങയും തരാം എന്ന് പറഞ്ഞു. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ്. ഈ പൈസ കൊണ്ട് ഞാനും അരി വാങ്ങുന്നുണ്ട്. കിട്ടുന്നതിൽ ഒരു പങ്ക് പാവപ്പെട്ടവർക്കും കൊടുക്കുന്നുണ്ട്. ദയവ് ചെയ്ത് എന്നെ ഉപദ്രവിക്കരുത്. ജീവിച്ച് പൊക്കോട്ടെ,' ഉണ്ണിക്കുട്ടന്‍ വിഡിയോയില്‍ പറഞ്ഞു.