മലയാള സിനിമയിലെ യുവസംഘം നാടകവുമായി അരങ്ങിലേക്ക്. അഭിനേതാക്കളായ റോഷൻ മാത്യുവും ദർശന രാജേന്ദ്രനും ശ്രുതി രാമചന്ദ്രനും നേതൃത്വം നൽകുന്ന നാടകത്തിന്റെ ആദ്യ അവതരണം ഇന്ന് ഫോർട്ട് കൊച്ചിയിൽ. ബൈപ്പാസ് റോഡിനായുള്ള സ്ഥലം ഏറ്റെടുപ്പിൽ പൊളിക്കേണ്ടി വരുന്ന വീടിനെ പറ്റിയാണ് നാടകം.
കഴിഞ്ഞ രണ്ടുമാസമായി സംഘം നാടക പരിശീലനത്തിലാണ്. സംവിധാനം നടൻ റോഷൻ മാത്യു. ദർശന രാജേന്ദ്രൻ, ശ്രുതി രാമചന്ദ്രൻ, ശാന്തി ബാലചന്ദ്രൻ ഉൾപ്പെടെ പത്തുപേർ സംഘത്തിൽ. 'ബൈ-ബൈ ബൈ-പാസ്' എന്ന നാടകത്തിന്റെ രചന റോഷൻ മാത്യുവും ഫ്രാൻസിസ് തോമസും ശ്രുതി രാമചന്ദ്രനുമാണ്. ബൈപ്പാസിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ പൊളിക്കേണ്ടിവരുന്ന വീടിനെക്കുറിച്ചുള്ള വ്യത്യസ്ത തലമുറകളുടെ വൈകാരിക തലങ്ങളാണ് നാടകത്തിലൂടെ ആവിഷ്കരിക്കുന്നത്.
സിനിമയ്ക്ക് ഒപ്പം തന്നെ നാടകവും ചെയ്യാനായതിന്റെ ത്രില്ലിലാണ് വെള്ളിത്തിരയിലെ യുവസംഘം. ഇന്ന് ഫോർട്ട് കൊച്ചിയിലെ കൊച്ചിൻ ക്ലബ്ബിൽ ആദ്യ അവതരണം. അതിനു മുൻപേ, വേദിയൊരുക്കലിന്റെ തിരക്കിലാണ് പത്തനംഗ സംഘം.