നടന്‍ ബാലയ്ക്കെതിരെ കൂടുതല്‍ ശക്തമായ പരാമര്‍ശങ്ങളുമായി മുന്‍ഭാര്യ എലിസബത്ത്. കിടപ്പുമുറിയിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി, ബാല തന്നെ ബലാല്‍സംഗം ചെയ്തു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് എലിസബത്ത് പുതിയ വിഡിയോ പങ്കുവച്ചത്. സമൂഹമാധ്യമങ്ങളില്‍ തന്നെ വിമര്‍ശിച്ചുവന്ന കമന്‍റുകളോടുള്ള പ്രതികരണമാണ് പുതിയ വിഡിയോയില്‍ എലിസബത്ത് നടത്തുന്നത്.
Also Read: ‘ബാലയുടെ കരള്‍ മാറ്റത്തില്‍ സംശയമുണ്ട്; ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു’; വെളിപ്പെടുത്തി എലിസബത്ത്
കസ്തൂരി എന്ന പ്രൊഫൈലില്‍ നിന്നാണ് എലിസബത്തിനെ താറടിച്ച് കമന്‍റുകള്‍ വന്നത്. ഈ അക്കൗണ്ട് ആരുടെതാണെന്ന് മനസിലായെന്നും ബാലയ്ക്കൊപ്പമിരുന്നല്ലേ കമന്‍റിടുന്നതെന്നും എലിസബത്ത് ചോദിക്കുന്നു. ‘കേരളത്തോടുള്ള ദേഷ്യവും ഇംഗ്ലീഷും തമിഴും കേട്ടപ്പോള്‍ ആരാണെന്ന് എനിക്ക് മനസിലായി. എന്റെ ജീവിതത്തിൽ എന്നെയും എന്റെ വീട്ടുകാരെയും ബുദ്ധിമുട്ടിച്ചതിൽ പകുതി പങ്ക് നിങ്ങള്‍ക്കുണ്ട്’ എന്നും എലിസബത്ത് പറയുന്നു.
ആശുപത്രിയില്‍ വച്ചാണ് എലിസബത്ത് ബാലയുമായി പ്രണയത്തിലായതെന്ന ആരോപണത്തോട് അവര്‍ പ്രതികരിക്കുന്നത് ഇങ്ങനെ: ‘ആശുപത്രിയില്‍ വെച്ചാണ് സ്നേഹത്തിലായതെന്ന് പറയുന്നു. അസുഖമുണ്ടെന്ന് പറഞ്ഞിട്ടായിരുന്നില്ല കല്യാണം കഴിച്ചത്. ഞാന്‍ ആ സമയത്ത് എവിടെയും ജോലിക്ക് ചേര്‍ന്നിട്ടില്ല’.
'വീട്ടില്‍ കൊണ്ടുപോയി ഉപദ്രവിച്ചതെങ്കില്‍. നാലഞ്ച് മാസം നിങ്ങളുടെ മലവും മൂത്രവും കോരിയിട്ടില്ലേ, എത്രകാലം നിങ്ങൾക്ക് വേണ്ടി ഉറങ്ങാതിരുന്നിട്ടുണ്ട്, ഇതൊക്കെ പറയാൻ നാവ് പൊങ്ങുന്നുണ്ടല്ലോ... നന്ദി കേടാണിത്’ – എലിസബത്ത് പറഞ്ഞു.
'വിവാഹ സമയത്ത് ആയുര്‍വേദ ഡോക്ടര്‍ വന്ന് പ്രശ്നമുണ്ടാക്കി. ചതിച്ചു എന്നാണ് അവര്‍ പറഞ്ഞത്. അവരുടെ മേസേജ് കയ്യിലുണ്ട്. അവര്‍ക്ക് വട്ടാണെന്നാണ് എന്നോട് പറഞ്ഞത്. ഞാന്‍ അതും വിശ്വസിച്ചു. അവരുടെ പ്രാക്കായിരിക്കും. സാരമില്ല. അനുഭവിക്കാനുള്ളത് അനുഭവിക്കും' – എലിസബത്ത് പറയുന്നു.