വാഹനാപകടത്തിൽ മരണപ്പെട്ട മിമിക്രി താരം സുധിയുടെ ഭാര്യ രേണുവിന് നേരെ സൈബറാക്രമണം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത വീഡിയോയ്ക്ക് പിന്നാലെയാണ് രൂക്ഷ വിമര്‍ശനം. ചാന്തുപൊട്ടിലെ ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന് തുടങ്ങുന്ന ഗാനം റീക്രീറ്റ് ചെയ്തിരിക്കുകയാണ് രേണു സുധിയും ദാസേട്ടന്‍ കോഴിക്കോടും.
എന്നാല്‍ വിഡിയോയിക്ക് രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സുധിയുടെ മരണം കൊണ്ട് ഉപകാരം ഉണ്ടായത് നിങ്ങൾക്കാണ് എന്നും കമന്റുകളിലൂടെ ചിലര്‍ പറയുന്നു. ഒരു പെൺകുട്ടി അവളുടെ കുടുംബം നോക്കുവാൻ വേണ്ടി മുൻപോട്ട് ഇറങ്ങുമ്പോൾ ഇത്തരത്തിലുള്ള കമന്റുകൾ പറയാൻ നാണമില്ലേ എന്നും ചോദിക്കുന്നവരുണ്ട്. ‘സുധിയുടെ മക്കൾ ഇതൊക്കെ കണ്ടാൽ എങ്ങനെ സഹിക്കും, സുധി ചേട്ടന്റെ ആത്മാവ്, ഓർമ എന്നൊക്കെ പറഞ്ഞ് രേണു നാടകം കളിക്കുന്നു, സുധി ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാകില്ലായിരുന്നു’ എന്നിങ്ങനെയാണ് വിഡിയോയ്‌ക്ക് വരുന്ന കമന്റുകൾ.
അതേ സമയം രേണു സുധി ആദ്യമായി അഭിനയിച്ച ഹ്രസ്വചിത്രം പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു. യൂട്യൂബില്‍ റിലീസായ മോഹം എന്ന ഹ്രസ്വചിത്രം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്നരലക്ഷത്തിലധികം കാഴ്ചക്കാരെ നേടി.