tovino-movie

സിനിമാ സമരത്തോട് യോജിപ്പില്ലെന്ന് നിര്‍മാതാവ് സന്തോഷ് ടി കുരുവിള. സമരം ചെയ്ത് കാര്യങ്ങള്‍ നേടിയെടുക്കേണ്ട മേഖലയല്ല സിനിമ. സുരേഷ് കുമാര്‍ വാര്‍ത്താസമ്മേളനം നടത്തിയതിനോട് യോജിപ്പില്ലെന്നും സന്തോഷ് ടി കുരുവിള യൂട്യൂബ് ചാനലിനോട് പറഞ്ഞു.

സന്തോഷിന്‍റെ വാക്കുകള്‍

മോഹന്‍ലാലിനും മമ്മൂട്ടിക്കും ശമ്പളം കൊടുക്കുമ്പോള്‍ അതില്‍ മുടക്കുന്ന ആള്‍ക്ക് തിരിച്ചുകിട്ടും എന്ന് ചിന്തിക്കുന്നില്ലേ. അല്ലെങ്കില്‍ ചാരിറ്റിക്ക് കൊടുത്താല്‍ പോരേ. മമ്മൂട്ടിയും മോഹന്‍ലാലുമായി ബന്ധമുണ്ടാക്കാന്‍ നാലും അഞ്ചും കോടിയൊക്കെ അവരുടെ ചാരിറ്റിക്ക് കൊടുത്താല്‍ മതി. അവരില്‍ നിന്ന് പ്രൊഡക്ട് കിട്ടാന്‍ വേണ്ടിയാണ് പണം മുടക്കുന്നത്. എനിക്ക് ഇതുവരെ ബുദ്ധിമുട്ടുണ്ടായിട്ടില്ല. എന്നോട് ഇതുവരെ ആരും ശമ്പളത്തിന് വേണ്ടി വിലപേശിയിട്ടില്ല. ടൊവിനോ മായാനദിയില്‍ അഭിനയിച്ചപ്പോള്‍ കൊടുത്തത് ‌25 ലക്ഷം രൂപയാണ്. നാരദന്‍ സിനിമയില്‍ ടൊവിനോയ്ക്ക് കൊടുത്തത് ഒന്നേകാല്‍ കോടി രൂപയാണ്. അതില്‍ 10-30 ലക്ഷം രൂപ കൊടുക്കാനുണ്ട്. ഇന്നുവരെ ചോദിച്ചിട്ടില്ല. കൊടുക്കണം, കൊടുക്കുകയും ചെയ്യും. എനിക്ക് അവരെ വേണമെങ്കില്‍ അവര്‍ പറയുന്നത് കൊടുക്കണം. ലോകത്ത് എല്ലായിടത്തും അങ്ങനെയല്ലേ. എല്ലാവരും വാങ്ങുന്ന പ്രതിഫലം ശരിയാണോ എന്നൊന്നും എനിക്കറിയില്ല.

ENGLISH SUMMARY:

Producer Santhosh T Kuruvilla stated that actor Tovino Thomas was paid ₹25 lakh for Mayanadi, but his remuneration increased significantly to ₹1.25 crore for Naradan. He highlighted this as an example of the rising fees of actors in the Malayalam film industry