മലയാള സിനിമയില്‍ അടുത്ത കാലത്ത് ഏറ്റവുമധികം ബോഡി ഷെയ്മിങ് നേരിട്ട താരമാണ് നിവിന്‍ പോളി. ഒരു കാലത്ത് തിയേറ്ററില്‍ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് പോലും മല്‍സരം കൊടുത്തിരുന്ന യുവതാരത്തിന് പിന്നീട് വന്ന തുടര്‍പരാജയങ്ങള്‍ ആരാധകരേയും നിരാശപ്പെടുത്തിയിരുന്നു.
എന്നാല്‍ ഒടുവില്‍ ഇറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം താരത്തിന്റെ ശക്തമായ തിരിച്ചുവരവായി വിലയിരുത്തപ്പെട്ടിരുന്നു. ചിത്രത്തിലെ ‘നിധിന് മോളി’ എന്ന കഥാപാത്രം എക്സ്റ്റന്‍ഡഡ് കാമിയോ റോളാണെങ്കിലും പ്രേക്ഷകര്‍ക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടത് നിവിന്റെ കഥാപാത്രമായിരുന്നു.
ഇപ്പോള്‍ നിവിന്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചിരിക്കുന്ന ചിത്രം വൈറലാവുകയാണ്. സ്റ്റൈലന്‍ ലുക്കിലുള്ള കിടിലന്‍ ട്രാന്സ്ഫര്മേഷന് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രം പങ്കുവച്ചതിനുപിന്നാലെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ബഹുമാനം എന്നാണ് നടന് ആന്റണി വര്‍ഗീസ് പെപ്പെ കമന്റ് ചെയ്തത്. സംവിധായകന് ജിതിന് ലാല്‍, ശ്രിന്ദ, വിനീത് ശ്രീനിവാസന്, അനു സിത്താര, ദിവ്യ പ്രഭ, ടൊവിനോ തോമസ്, ബേസില്‍ ജോസഫ് തുടങ്ങി നിരവധി പേരാണ് നിവിന്റെ ചിത്രത്തിന് കമന്റ് ചെയ്തത്.
എന്തായാലും നിവിന്റെ പുതിയ ലുക്ക് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഒരു ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനം ചെയ്യാനായി നിവിൻ പോളി ഫെബ്രുവരി 14 ന് ഖത്തറിൽ എത്തുന്നു എന്നറിയിച്ചുകൊണ്ടുള്ള ഒരു വിഡിയോയും ശ്രദ്ധ നേടിയിരുന്നു. പച്ച ഷർട്ട് ഇട്ട് കട്ട താടിയുമായി നിൽക്കുന്ന നിവിൻ പോളിയെ കണ്ട് ഇത് പ്രേമത്തിലെ ജോര്‍ജ് അല്ലേ എന്നാണ് ആരാധകര്‍ ചോദിച്ചത്. 'മലരേ'.. പാട്ടിലെ നിവിന്റെ ചിത്രങ്ങളും ഈ പുതിയ ചിത്രവും ഒന്നിച്ച് ചേർത്ത് വെച്ചുള്ള പോസ്റ്റുകളും പിന്നാലെ എത്തിയിരുന്നു.
റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ' ആണ് ഇനി പുറത്തിറങ്ങാനുള്ള നിവിന്റെ. സൂരിയും അഞ്ജലിയും ചിത്രത്തില്‍ നിവിനൊപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.