പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഭിന്നത ഇല്ലെന്ന് ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍. സിനിമാ സമരത്തെ അനുകൂലിക്കുന്നില്ല. എംപുരാന്റെ ബജറ്റ് സംബന്ധിച്ച പരാമര്‍ശമാകാം ആന്റണി പെരുമ്പാവൂരിന്റെ പ്രതികരണത്തിന് കാരണം. സുരേഷ് കുമാറുമായും ആന്‍റണിയുമായും സംസാരിച്ചെന്നും നിലവില്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. 

സിനിമയില്‍ പ്രധാന നടന്‍മാര്‍ക്ക് അവരുടെ മൂല്യത്തിനനുസരിച്ച് പണം നല്‍കണമെന്ന് മന്ത്രി സജി ചെറിയാന്‍. സിനിമാ മേഖലയില്‍ എല്ലാത്തരം ചര്‍ച്ചകളും നടക്കട്ടെ. നല്ല സിനിമകള്‍ ഇറക്കാന്‍ മല്‍സരിക്കട്ടെ. തര്‍ക്കം അവര്‍ തന്നെ തീര്‍ക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.