സുരേഷ് കുമാറിനെതിരെ തളളിപറഞ്ഞ ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി വിനയൻ. മലയാള സിനിമ മേഖലയിൽ പരിഹരിക്കപ്പെടേണ്ട നിരവധി പ്രശ്നങ്ങള്‍ ഉണ്ടെന്നുള്ളത് സത്യമാണെന്നും അതിനെ പറ്റി സുരേഷ്കുമാർ പ്രതികരിച്ചതിലും തെറ്റില്ല, എന്നാല്‍ സമരം പോലുള്ള നടപടികളിൽ തീരുമാനമെടുക്കേണ്ടിയിരുന്നത് സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയുമായിരുന്നുവെന്നും വിനയന്‍ കുറിച്ചു. സുരേഷ് കുമാറിനെതിരെ ആന്‍റണി പെരുമ്പാവൂര്‍ പങ്കുവച്ച പോസ്റ്റ് ഷെയര്‍ െചയ്തായിരുന്നു വിനയന്‍റെ പ്രതികരണം. ആന്‍റണി പെരുമ്പാവൂര്‍ പങ്കുവച്ച പോസ്റ്റില്‍ പറ‍ഞ്ഞ പലകാര്യത്തോടും താന്‍ യോജിക്കുന്നുവെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. 

മലയാള സിനിമ തകർച്ചയുടെ വക്കിലാണെന്നും പല നിർമാതാക്കളും നാടുവിട്ട് പോകേണ്ട അവസ്ഥയിലാണ് ഉള്ളത് എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രസ് മീറ്റിൽ ജി സുരേഷ് കുമാർ പറഞ്ഞത്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങൾ പ്രതിഫലമായി വാങ്ങുന്നതെന്നും ഒരു പ്രതിബദ്ധതയും ഈ മേഖലയോട് അവർക്കില്ല എന്നും സുരേഷ് കുമാർ പറഞ്ഞു. ഇതിന് പ്രതികരണവുമായിട്ടാണ് ആന്റണി പെരുമ്പാവൂർ എത്തിയത്.

കൂട്ടത്തിലുള്ളവരെപ്പറ്റിയും സിനിമയിലെ മറ്റു മേഖലകളിലുള്ളവരെയും പുത്തന്‍തലമുറയെപ്പറ്റി കടുത്തഭാഷയില്‍ വിമര്‍ശിച്ചാല്‍ അദ്ദേഹത്തോടൊപ്പം സംഘടനയിലെ മറ്റുള്ളവര്‍ നിശബ്ദമായി പിന്തുണയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ ധാരണയെന്നും സംഘടനകള്‍ പ്രഖ്യാപിച്ച സമരം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകില്ലെന്നും ആരാണ് ഇതൊക്കെ പറയാന്‍ സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്നും സമൂഹമാധ്യമക്കുറിപ്പിലൂടെ അദ്ദേഹം ചോദ്യമുയര്‍ത്തി.

വിനയന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം:

മലയാള സിനിമാ മേഖലയിൽ പരിഹരിക്കപ്പെടേണ്ടതായ നിരവധി ഇഷ്യൂസ് ഉണ്ടന്നുളളത് സത്യമാണ് പ്രത്യേകിച്ച് സർക്കാരിന്റെ വിനോദ നികുതി പോലുള്ളവ..അതിനെപ്പറ്റിയൊക്കെ നിർമ്മാതാവ് സുരേഷ്കുമാർ കഴിഞ്ഞ ദിവസം പ്രതികരിച്ചതിലും തെറ്റില്ല. അദ്ദഹം ഒരു സീനിയർ നിർമ്മാതാവാണ്.വ്യക്തിപരമായിഅഭിപ്രായം പറയാം പക്ഷേ നിർമ്മാതാക്കളുടെ സംഘടന ജൂൺ മാസം മുതൽ സമരം ചെയ്യുന്നു എന്നൊക്കെ പറയേണ്ടത് ആ സംഘടനയുടെ ജനറൽബോഡി

വിളിച്ചു കൂട്ടി തീരുമാനിച്ച ശേഷം സംഘടനയുടെ പ്രസിഡന്റോ സെക്റട്ടറിയോ അല്ലേ?              ആണ് എന്നകാര്യത്തിൽ സംശയമില്ല..

അവർ സജീവമായി ഇവിടുണ്ടല്ലോ?

നിർമ്മാതാവ് ശ്രീ ആന്റണി പെരുന്പാവൂർ ഈ എഫ് ബി പോസ്റ്റിൽ പറഞ്ഞിരിക്കുന്ന പലകാര്യത്തോടും അതുകൊണ്ടു തന്നെ ഞൻ യോജിക്കുന്നു..

ENGLISH SUMMARY:

Vinayan's post in support of Antony Perumbavoor