Picture Credits @arati_podi

സമൂഹമാധ്യമത്തിലെ വൈറല്‍ താരങ്ങളാണ് ഡോ. റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയും. മലയാളം റിയാലിറ്റി ഷോയിലൂടെയാണ് ഡോ. റോബിന്‍ ശ്രദ്ധേയനായത്. താന്‍ പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കുമെന്നുമുള്ള വിവരം റോബിന്‍ പുറത്തുവിട്ടതോടെ ആരാധകര്‍ ആകാംക്ഷയിലായിരുന്നു. എന്നാണ് വിവാഹം എന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് റോബിന്‍.

ഈ മാസം 16ന്  ഗുരുവായൂരമ്പലത്തില്‍ വച്ചാണ് വിവാഹം എന്നാണ് റോബിന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികളാണ് വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. ഹൽദി ചടങ്ങുകളോടെ ആയിരുന്നു ആഘോഷങ്ങൾക്ക് തുടക്കം. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമത്തിൽ വൈറലാണ്. മാത്രമല്ല വിവാഹച്ചടങ്ങുകളും ആഘോഷങ്ങളും തനിക്ക് തന്നെ സര്‍പ്രൈസ് ആണ്, അതെല്ലാം മറ്റുള്ളവരാണ് പ്ലാന്‍ ചെയ്തിരുക്കുന്നത് എന്നാണ് റോബിന്‍ പ്രതികരിച്ചിരുക്കുന്നത്.

റോബിന്റെ അഭിമുഖം എടുക്കാനായി അവതാരകയുടെ റോളിലെത്തിയ ആളാണ് ആരതി. ഇപ്പോഴിതാ ഇരുവരും ജീവിതത്തില്‍ ഒന്നിക്കുന്നു. ഇവരുടെ വിവാഹച്ചടങ്ങുകള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതാണ്. ഹണിമൂണാകട്ടെ വര്‍ഷങ്ങള്‍ നീണ്ടതും. രണ്ടു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഹണിമൂണാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്ന് റോബിൻ നേരത്തെ പറഞ്ഞിരുന്നു. 

കുറെ രാജ്യങ്ങളിലേക്കുള്ള ട്രിപ്പാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. 27 രാജ്യങ്ങളില്‍ പോകും ആദ്യം പോകുന്നത് അസര്‍ബൈജാനിലേക്കായിരുക്കും എന്നാണ് റോബിന്‍ പറഞ്ഞിരിക്കുന്നത്. രണ്ടു വർഷം മുൻപ് ഫെബ്രുവരിയിൽ ആയിരുന്നു ആരതി പൊടിയും റോബിനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. 

ENGLISH SUMMARY:

Dr. Robin Radhakrishnan and Arathi Podi are viral stars on social media. Dr. Robin gained prominence through a Malayalam reality show. When he revealed that he was in love and would be getting married soon, fans were eagerly awaiting more details. The question of "When is the wedding?" has been circulating for a while. Now, Robin has finally provided clarity on the matter.