ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ആക്ഷൻ സിനിമയാണ് മാർക്കോ. മലയാളത്തിലെ ഏറ്റവും വയലന്റ് സിനിമയായി പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിലാണ് നേടിയത്. നമ്മുടെ സൊസൈറ്റിയിൽ ഉള്ള വയലൻസിന്റെ പത്ത് ശതമാനം പോലും മാർക്കോയിൽ കാണിച്ചിട്ടില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. വയലൻസ് എന്നത് മനുഷ്യന്റെ പരിണാമത്തിന്‍റെ കൂടി ഭാഗമായ കാര്യമാണെന്ന് ഒരു അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു
'യുദ്ധങ്ങളിലൂടെയാണ് നമ്മൾ സമാധാനം നേടി എടുത്തത്. എല്ലാത്തിനുമുപരി അതിജീവനമാണ് നമ്മുടെ ലക്ഷ്യം. ഇതെല്ലാം വയലൻസിനെ സ്‌ക്രീനിൽ കാണിക്കാനുള്ള ഒരു എക്സ്ക്യൂസായി ഞാൻ പറയുന്നില്ല. വയലൻസ് നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നുള്ളത് ഒരു സത്യമാണ്', ഉണ്ണി മുകുന്ദൻ പറഞ്ഞു.
ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. അനിമൽ, കിൽ തുടങ്ങിയ ചിത്രങ്ങൾക്ക് സമാനമായി എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം ആഗോള റിലീസിനെത്തിയത്.