തന്‍റെ ഫോട്ടോ  സൂം ചെയ്​ത് അനാവശ്യമായ രീതിയില്‍ പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിന്‍റെ അക്കൗണ്ട് പൂട്ടിച്ചെന്ന് നടി പാര്‍വതി ആര്‍.കൃഷ്​ണ. തന്‍റെ ഫോട്ടോഷൂട്ടിന്‍റെ ബിടിഎസ് വിഡിയോയില്‍ നിന്നും നേവല്‍ കാണുന്ന ഷോട്ട് സൂം ചെയ്​ത് അവരുടെ ചാനലിലും മറ്റ് പേജുകളിലും പോസ്​റ്റ് ചെയ്​തുവെന്നും അവരുടെ അക്കൗണ്ട് പൂട്ടാനുള്ള പണിയൊക്കെ താന്‍ ചെയ്​തുവെന്നും പാര്‍വതി പറഞ്ഞു. ആവശ്യമില്ലാതെ തന്‍റെ വിഡിയോയോ ഫോട്ടോയോ പോസ്​റ്റ് ചെയ്​ടതാല്‍ പണി കിട്ടുമെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ താരം പറഞ്ഞു. 

പാര്‍വതിയുടെ വാക്കുകള്‍:

ഒരുപാട് ഫോട്ടോഷൂട്ട് ചെയ്യുന്ന ഒരാളാണ് ഞാൻ. കഴിഞ്ഞ ദിവസം ബീച്ചിന്റെ ഒരു ഫോട്ടോഷൂട്ട് ചെയ്ത സമയത്തും ക്ലീവേജോ നേവലോ വരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. അത് ഞാൻ ഒട്ടും കംഫർട്ടബിൾ അല്ലാത്തതുകൊണ്ടാണ്.

എന്റെ ഫോട്ടോഗ്രാഫറായ രേഷ്മ ഈ ഫോട്ടോഷൂട്ടിന്റെ ബിഹൈൻഡ് ദ് സീൻസ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത സമയത്ത്, അതിലെ ഏതോ വൈഡ് ഷോട്ടിൽ എന്റെ നേവൽ കാണാവുന്നതുപോലെ ആകുന്നുണ്ടായിരുന്നു. ആ വൈഡ് ഷോട്ടിൽ നിന്നും കഷ്ടപ്പെട്ട് സൂം ചെയ്ത് ഈ സീന്‍ രോമാഞ്ചം എന്നു പേരുള്ള മീഡിയ അവരുടെ ചാനലിലും അത് കട്ട് ചെയ്ത് മറ്റൊരുപാട് പേജസിലും ഇടുകയുണ്ടായി.

ഇന്ന് അവരുടെ അക്കൗണ്ട് പൂട്ടിക്കാവുന്ന കാര്യങ്ങളൊക്കെ ചെയ്ത് ആ ചാനൽ പൂട്ടിക്കെട്ടി പോയി. എന്റെ പേരിലുള്ള വിഡിയോസ് ആവശ്യമില്ലാത്ത മ്യൂസിക്കും ചേർത്ത് പ്രചരിക്കുന്നത് എനിക്കിഷ്ടമല്ല. ആ വിഡിയോ ആരുടെയൊക്കെ അക്കൗണ്ടിൽ വരുകയോ, ആ അക്കൗണ്ട് ഒക്കെ പോകാനുളള പരിപാടി ഞാൻ ചെയ്യും. ആവശ്യമില്ലാതെ കൊഞ്ചാനോ കുഴയാനോ എന്റെ അടുത്ത് വന്നാൽ വായിലുള്ള പച്ചത്തെറി കേൾക്കും.

ഇങ്ങനെയുള്ള വിഷയങ്ങളിൽ ബാക്കിയുള്ളവർ എന്തുകൊണ്ടാണ് പ്രതികരിക്കാതിരിക്കുന്നതെന്ന് എനിക്കറിയില്ല. എന്റെ വിഡിയോയോ ഫോട്ടോയോ ആവശ്യമില്ലാതെ എടുത്ത് അതിൽ കിടന്ന് പണിയാൻ നിന്നാൽ നല്ല പണി വാങ്ങിക്കും. ഇതു ഭീഷണിയൊന്നുമല്ല, എന്റെ വ്യക്തിസ്വാതന്ത്ര്യം വച്ച് പറയുന്നതാണ്. ഞാൻ നിയമപരമായി തന്നെ മുന്നോട്ടുപോകും. ചുമ്മാ വന്നു പറയുന്നതല്ല, നിയമപരമായി മുന്നോട്ടുപോയതുകൊണ്ടാണ് ഇന്നവന്റെ അക്കൗണ്ട് പോയത്. ബാക്കിയുള്ളവരുടെ അക്കൗണ്ടുകൾ കളയാനുള്ള പരിപാടികളും ചെയ്തിരിക്കും. എന്ത് രോമാഞ്ചം ആണെങ്കിലും കുളിരു കോരിപ്പിക്കുന്ന സാധനങ്ങളാണെങ്കിലും ശരി, ആവശ്യമില്ലാതെ എന്റെ സാധനങ്ങൾ ഇട്ടാൽ പണികിട്ടും.’’-പാർവതിയുടെ വാക്കുകൾ.

ENGLISH SUMMARY:

Actress Parvathy R. Krishna took action against an online channel that misused her photo. The channel had zoomed in on a sensitive part of her photo from a BTS video and shared it unnecessarily. Parvathy successfully got the channel's account locked after taking measures against them.