aamir-karishma

 ആമിറും കരിഷ്മാ കപൂറും തകര്‍ത്തഭിനയിച്ച ‘രാജാ ഹിന്ദുസ്ഥാനി’29 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിത്രത്തിലെ ചുംബനരംഗവുമായി ബന്ധപ്പെട്ട പിന്നാമ്പുറക്കഥകള്‍ പുറത്തുവരുന്നത്. 1996ല്‍ പുറത്തിറങ്ങിയ ചിത്രത്തിലെ ചുംബനരംഗത്തിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് ആമിറും കരിഷ്മയും നേരിട്ടിരുന്നത്. അതിനു കാരണം ചുംബനസീനിന്റെ ദൈര്‍ഘ്യം നീണ്ടുപോയതുതന്നെ. അക്കാലത്തും ആ രംഗം വലിയ ചര്‍ച്ചയായിരുന്നു.

ഇരുവരും മികച്ച അഭിനയം കാഴ്ച്ചവെച്ച ചിത്രമായിരുന്നു രാജാ ഹിന്ദുസ്ഥാനി. ആ ചുംബനരംഗത്തിനും ഇരുവര്‍ക്കും മടിയുണ്ടായിരുന്നില്ല. പക്ഷേ ആ സീന്‍ 47തവണ റീടേക്ക് ചെയ്താണ് ശരിയാക്കിയത്. സ്ക്രീനില്‍ നന്നായി വരാത്തതിനാല്‍ പലതവണ മാറ്റിയെടുക്കേണ്ടിവന്നു. മൂന്നു ദിവസം കൊണ്ടാണ് ആ ചുംബനസീന്‍ പൂര്‍ത്തിയാക്കിയതെന്നും മുന്‍‍പ് ഒരു അഭിമുഖത്തിനിടെ കരിഷ്മ തന്നെ വെളിപ്പെടുത്തിയിരുന്നു.

താനും ആമിറും ഒത്തിരി കഷ്ടപ്പെട്ടാണ് ആ രംഗം ചിത്രീകരിച്ചത്. ഊട്ടിയില്‍ വച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായിരുന്നു. കൊടുംതണുപ്പായിരുന്നെന്നും ഷൂട്ട് ചെയ്യുന്നത് രാവിലെ 7നും വൈകിട്ട് ആറിനും ഇടയിലായിരുന്നെന്നും കരിഷ്മ പറഞ്ഞു. ലിപ്‌ലോക്ക് രംഗത്തിനിടെ ഇരുവരും വിറയ്ക്കും, അതുകൊണ്ട് 47റീടേക്കുകള്‍ ആവശ്യമായി വന്നു. മൂന്നു ദിവസമെടുത്താണ് ആ രംഗം പൂര്‍ത്തിയാക്കിയതെന്നും കരിഷ്മ. ആറുകോടി മുതല്‍മുടക്കി ചിത്രീകരിച്ച ചിത്രം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. 78കോടിയോളം ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ചിത്രത്തിലെ പാട്ടുകളും വമ്പന്‍ ഹിറ്റായിരുന്നു.