തമിഴ് സൂപ്പര്‍ താരം വിജയ്‍യെ നേരില്‍ കണ്ട ആരാധകന്‍ ഉണ്ണിക്കണ്ണന്‍ മംഗലം ഡാമിനെ ചേര്‍ത്തുപിടിച്ച് നടന്‍ ബാല. കഴിഞ്ഞ ദിവസം ചെന്നൈയില്‍ ബാലയെ സന്ദര്‍ശിച്ച വിഡിയോ ഉണ്ണിക്കണ്ണനാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. സന്തോഷത്തോടെ ഉണ്ണിക്കണ്ണനെ ചേര്‍ത്ത് പിടിച്ച് ബാല വാച്ച് സമ്മാനമായി നല്‍കുകയും ചെയ്തു.
Also Read: 'നെനച്ച വണ്ടി കിട്ടി'; വിജയ്‌യെ നേരില്‍ കണ്ട് ഉണ്ണിക്കണ്ണന്‍ മംഗലം ഡാം
'ഉണ്ണികണ്ണന്‍റെ ഏറ്റവും വലിയ ലക്ഷ്യം വിജയ് സാറെ കാണുക എന്നതായിരുന്നു. ഒരു ആക്ടര്‍ മാത്രമല്ല, സൂപ്പര്‍സ്റ്റാര്‍, സൂപ്പര്‍ പൊളിറ്റ്ഷ്യന്‍, നല്ലൊരു മനുഷ്യന്‍ എല്ലാമാണ് വിജയ് സാര്‍. അദ്ദേഹത്തിന്‍റെ സെക്യൂരിറ്റിയുടെ അടുത്തുപോലും ചെല്ലാന്‍ ആര്‍ക്കും പറ്റില്ല. സ്നേഹവും ആത്മാര്‍ഥതയും കൊണ്ട് ഉണ്ണിക്കണ്ണന് അത് സാധിച്ചു. അത് നടക്കാന്‍ ദൈവത്തിന്‍റെ അനുഗ്രഹമുണ്ട്' എന്നായിരുന്നു ബാലയുടെ പ്രതികരണം.
ബാലയുമായി വര്‍ഷങ്ങളായുള്ള ബന്ധമാണെന്നാണ് ഉണ്ണിക്കണ്ണന്‍ പറയുന്നത്. 'രാത്രി ബാല ചേട്ടന്‍ വിളിച്ചു, ചെന്നൈയിലുണ്ട് കാണണമെന്ന് പറഞ്ഞു. വര്‍ഷങ്ങളായുള്ള ബന്ധമാണ്, ഒരു അനിയനെ പോലെ ഇടയ്ക്ക് വിളിക്കും, ഒരു വാച്ച് ഗിഫ്റ്റും തന്നു' എന്നും ഉണ്ണിക്കണ്ണന്‍ പറയുന്നു.
വിഡിയോയ്ക്ക് താഴെ ഉണ്ണിക്കണ്ണനെ പ്രശംസിച്ചാണ് കമന്‍റുകള്‍. അവൻ പേര് ഉണ്ണിക്കണ്ണൻ, ചീത്ത നേരത്തിനു ശേഷം നല്ല നേരം വരും എന്നാണ് ഒരു കമന്‍റ്. 'സെലിബ്രിറ്റികൾ ഉണ്ണികണ്ണനെ അങ്ങോട്ട് വിളിക്കുന്നു... വിചാരിച്ചത് നേടിയെടുത്തു' എന്നാണ് മറ്റൊരു കമന്‍റ്. 'നെഗറ്റീവ് കമെന്റ് ഇട്ടവർക്കോക്കെ അറ്റാക്ക് വന്ന് കാണുമോ എന്തോ', 'ആദ്യം അവൻ അവരെ തേടി പോയി ഇന്ന് അവനെ തേടി എല്ലാവരും എത്തുന്നു', 'ഇപ്പോഴും ഞാൻ ആരാ ഏട്ടാ.. നീ വിജയുടെ അനിയൻ കൂടെയാണ്'.. എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
പാലക്കാട് നിന്നും ചെന്നൈയിലേക്ക് കാല്‍നടയാത്ര നടത്തി 35-ാം ദിവസമാണ് ഉണ്ണിക്കണ്ണന്‍ മംഗലം ഡാം വിജയ്‍യെ കണ്ടത്. വിജയ്‍യെ ലോക്കേഷനില്‍ വച്ചത് ഉണ്ണിക്കണ്ണന്‍ കണ്ടത്. 'വിജയ് സാറിനെ കണ്ടു, ലോക്കേഷനിലായതിനാല്‍ കോസ്റ്റുമായതിനാല്‍ ഫോണ്‍ കൊണ്ടുപോകാന്‍ പറ്റിയില്ല. അവര്‍ ഫോട്ടോ എടുത്തിട്ടുണ്ട്, അയച്ചു തരും' എന്നിങ്ങനെയാണ് ഉണ്ണിക്കണ്ണന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നത്.