unnikannan-mangalam-dam

TOPICS COVERED

വിജയ് ആരാധകനായ ഉണ്ണിക്കണ്ണൻ മം​ഗലം ഡാമിന് സോഷ്യല്‍ മീഡിയയില്‍ പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ല. പലതവണ വിജയ്‌യെ കാണാന്‍ ശ്രമിച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഉണ്ണിക്കണ്ണന്‍. ഒടുവില്‍ വിജയ്‍്യെ കാണാന്‍ പാലക്കാട് നിന്നും ചെന്നൈയിലേക്ക് കാല്‍നടയാത്ര നടത്തിയാണ് ഉണ്ണിക്കണ്ണന്‍ മംഗലം ഡാം വ്യത്യസ്തനായത്. യാത്രയ്ക്കൊടുവില്‍ ഉണ്ണിക്കണ്ണന്‍ വിജയ്‍യെ നേരില്‍ കണ്ടിരിക്കുകയാണ്. 

യാത്ര ആരംഭിച്ച് 35-ാം ദിവസം വിജയ്‍യെ കണ്ടു എന്ന വിവരം ഇന്‍സ്റ്റഗ്രാം വിഡിയോയിലൂടെയാണ് ഉണ്ണിക്കണ്ണന്‍ പങ്കുവച്ചത്. 'വിജയ് സാറിനെ കണ്ടു, ലോക്കേഷനിലായതിനാല്‍ കോസ്റ്റുമായതിനാല്‍ ഫോണ്‍ കൊണ്ടുപോകാന്‍ പറ്റിയില്ല. അവര്‍ ഫോട്ടോ എടുത്തിട്ടുണ്ട്, അയച്ചു തരും' എന്നിങ്ങനെയാണ് ഉണ്ണിക്കണ്ണന്‍ വിഡിയോയില്‍ പറയുന്നത്. 

വിജയ് അണ്ണന്‍ തോളില്‍ കയ്യിട്ട് കാരവാനിലേക്ക് കൊണ്ടു പോയി. കുറേ നേരം സംസാരിച്ചു എന്നും ഉണ്ണിക്കണ്ണന്‍ പറയുന്നു. 'എന്തിന് ഇങ്ങനെ കാണാന്‍ വന്നു, വേറെ എത്രയോ വഴിയുണ്ട്' എന്നാണ് വിജയ് ചോദിച്ചത്. 10 മിനുട്ട് സംസാരിച്ചു. വിജയ് ആപ്പിളും ബിസ്ക്കറ്റും തന്നു എന്നും ഉണ്ണികണ്ണന്‍ വിഡിയോയില്‍ പറയുന്നു. 

'രണ്ട് ദിവസം മുന്‍പ് ഫോണ്‍ വിളി വന്നിരുന്നു. വിഡിയോകള്‍ കാണിച്ചു. ഓഫീസിലേക്ക് വിളിപ്പിച്ചു. അങ്ങനെയാണ് ലോക്കേഷനിലേക്ക് എത്തിയതെന്ന് ഉണ്ണിക്കണ്ണന്‍ പറഞ്ഞു. പ്രൊഡ്യൂസര്‍ ആദ്യം വന്ന് സംസാരിച്ചു. ഇപ്പോ കാണാമെന്ന് പറഞ്ഞു. എട്ടന പോലെ തോളില്‍ കയ്യിട്ടാണ് വിജയ് അണ്ണന്‍ സംസാരിച്ചത്. എന്തിനാണ് കരയുന്നെന്ന് ചോദിച്ചു. സിനിമയില്‍ അഭിനയിക്കണമെന്ന ആവശ്യവും പറഞ്ഞു. കേരളവും തമിഴ്നാടും സപ്പോര്‍ട്ട് തന്നു' ഉണ്ണികണ്ണന്‍ പറഞ്ഞു. 

ദൈവമാണ് വിജയ് അണ്ണന്‍, ദൈവത്തെ കണ്ടു, ഞാനിന്ന് ഭയങ്കര ഹാപ്പിയാണ് എന്നും ഉണ്ണിക്കണ്ണന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടിലെ വിക്രവാണ്ടിയിൽ നടന്ന തമിഴക വെട്രി കഴകത്തിന്‍റെ സംസ്ഥാന സമ്മേളനത്തിലും എത്തിയിരുന്നു. അന്ന് തിരക്ക് കാരണം വിജയ്‍യെ കാണാന്‍ നില്‍ക്കാതെ ഉണ്ണിക്കണ്ണന്‍ മടങ്ങുകയായിരുന്നു.

ENGLISH SUMMARY:

Unnikannan Mangalam Dam, a devoted Vijay fan, walked from Palakkad to Chennai to meet the star. After 35 days, his dream came true as he met Vijay, who warmly welcomed him.