parvathy-love

പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ സിംഗിൾ ആണെന്ന് വെളിപ്പെടുത്തി നടി  പാർവതി തിരുവോത്ത്. മുൻകാമുകൻമാരില്‍ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നയാളാണെന്നും പാർവതി പറഞ്ഞു. ഡേറ്റിങ് ആപ്പുകളിൽ പ്രൊഫൈൽ ഉണ്ടെങ്കിലും അവയോട് താല്പര്യമില്ലെന്നും ഒരാളെ നേരിൽ കണ്ടു മനസ്സിലാക്കി പ്രണയിക്കുന്നതിലാണ് താല്പര്യമെന്നും പാർവതി പറഞ്ഞു. 

parvathy-wlf

പാർവതിയുടെ വാക്കുകള്‍

‘ഞാൻ പ്രണയിച്ചിട്ടുണ്ട്. പക്ഷേ, കുറെ നാളായി സിംഗിളാണ്. മുൻകാമുകൻമാരില്‍ മിക്കവരുമായും സൗഹൃദം സൂക്ഷിക്കുന്നയാളാണ് ഞാൻ. പലരുമായും ഞാൻ ഇപ്പോഴും സംസാരിക്കാറുണ്ട്. വളരെ അടുത്ത ബന്ധം പുലർത്തുന്നു എന്നല്ല. എങ്കിലും, വല്ലപ്പോഴും വിളിച്ച്, നിനക്ക് സുഖമാണോ എന്നു ചോദിക്കുന്നതിൽ തെറ്റില്ല. കാരണം ഏതോ ഒരു കാലത്ത് ഞങ്ങൾ പരസ്പരം സ്നേഹിച്ചിരുന്നവരാണ്. ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചിരുന്നവരാണ്. അവർ സന്തോഷമായിരിക്കണമെന്ന് കരുതുന്നു. കാരണം, ഞാൻ സന്തോഷവതിയാണ്. ചിലപ്പോള്‍ ഒറ്റപ്പെടല്‍ തോന്നും. കെട്ടിപ്പിടിക്കാൻ തോന്നുന്ന ദിവസങ്ങളുണ്ട്. മനുഷ്യരുടെ സ്പർശമില്ലാതെ നമ്മള്‍ കടന്നു പോകുന്ന ദിവസങ്ങളുണ്ടല്ലോ. അത് ന്യായരഹിതമാണ്. 

parvathy-thiruvothu-wlf

സിനിമാ രംഗത്ത് ടെക്നീഷ്യൻസിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. നടൻമാരുമായോ സംവിധായകരുമായോ റിലേഷൻഷിപ്പുണ്ടായിട്ടില്ല. അത് പ്ലാൻ ചെയ്ത് സംഭവിച്ചതല്ല. സിനിമയെക്കുറിച്ച് മനസ്സിലാകുന്ന ഒരാൾ ആകുന്നത് വളരെ പ്രധാനമാണ്. അവർക്ക് നമ്മുടെ ജോലിയെക്കുറിച്ച് മനസ്സിലാകും. പ്രണയത്തിലാകുന്നത്‌ എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ, കുറച്ചു വർഷങ്ങളായി ഞാൻ സിംഗിളാണ്, ഏകദേശം മൂന്നരവർഷത്തോളമായി.

parvathy-amma

 നാല് മാസം മുമ്പ് എന്നെ സുഹൃത്തുക്കള്‍ ഡേറ്റിങ് ആപ്പുകൾ പരിചയപ്പെടുത്തി. പക്ഷേ, ആളുകളെ ‘ഷോപ്പ്’ ചെയ്യുന്നത് വിചിത്രമായിട്ടാണ് എനിക്ക് തോന്നിയത്. ഫ്രാൻസില്‍ വെച്ച്‌ ടിൻഡറില്‍ എന്റെ പ്രൊഫൈല്‍ പിക്ചർ വച്ചു. എന്റെ സുഹൃത്തുമുണ്ടായിരുന്നു ഒപ്പം. ഇവിടെ വെച്ച്‌ നിന്നെ ആരും തിരിച്ചറിയില്ലെന്ന് അവള്‍ പറഞ്ഞു. ഒരുപാട് മുഖങ്ങള്‍ ഞാൻ അവിടെ കണ്ടു. പക്ഷേ, പെട്ടെന്ന് തന്നെ ഞാൻ ടിൻഡർ ഉപേക്ഷിച്ചു. പിന്നീട് ബംബിൾ, റായ തുടങ്ങിയ ഡേറ്റിങ് ആപ്പുകള്‍ വന്നു. ഞാൻ ഡേറ്റിങ് ആപ്പുകളിലുണ്ട്. ചിലപ്പോഴൊക്കെ കയറി നോക്കും. പക്ഷേ, മിക്കവാറും അക്കൗണ്ട് സസ്പെൻഡ് ചെയ്തുവയ്ക്കും. ചിലരുടെ ബയോ വായിച്ചാല്‍ കഥയെഴുതാം. പക്ഷേ, അവരെ താഴ്ത്തി കാണുകയല്ല, ചിലപ്പോള്‍ ഞാനും അങ്ങനെ ബയോ വയ്ക്കാറുണ്ട്. ഇപ്പോഴത്തെ റിയാലിറ്റി ഇതാണ്. പക്ഷേ, എനിക്ക് പഴയ രീതിയില്‍ ഒരാളെ കണ്ടെത്താനാണിഷ്ടം. നേരിട്ട് കാണുക, കണ്ണുകൾ കൊണ്ട് സംസാരിക്കുക, കാണുമ്പോഴുള്ള ആവേശം അനുഭവിക്കുക, അതൊക്കെയാണ് എനിക്കിഷ്ടം. ’ പാർവതി തിരുവോത്ത് പറയുന്നു.

ENGLISH SUMMARY:

Actress Parvathy Thiruvothu recently shared insights into her personal life, revealing that she has been single for the past three and a half years. She maintains friendships with her ex-partners and often apologizes for past mistakes.