image: instagram.com/tamannaahspeaks
സ്വയം സ്നേഹിക്കേണ്ടതിന്‍റെയും ബോഡി പോസിറ്റിവിറ്റിയെ കുറിച്ചും നിരന്തരം സംസാരിക്കുന്നയാളാണ് സൂപ്പര്‍താരം തമന്ന. തന്‍റെ ശരീരത്തെ മറ്റെന്തിനെക്കാളും താന്‍ സ്നേഹിക്കുന്നുണ്ടെന്നും കൃത്യമായി പരിചരിക്കുന്നുണ്ടെന്നും താരം, യൂട്യൂബറായ മസൂം മിനവാലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
image: instagram.com/tamannaahspeaks
ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ മുടങ്ങാതെ താന്‍ ചെയ്യുന്ന അതിവിചിത്രമെന്ന് തോന്നിയേക്കാവുന്ന കാര്യത്തെ കുറിച്ചും താരം തുറന്ന് പറഞ്ഞു. 'ഞാന്‍ എന്‍റെ ശരീരത്തെ നന്നായി സ്നേഹിക്കുന്ന ഒരാളാണ്. ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ കുളിക്കുമ്പോള്‍ ശരീരത്തിലെ എല്ലാ അവയവങ്ങളോടും നന്ദി പറയും. കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് വിചിത്രമായി തോന്നാം. പക്ഷേ നോക്കൂ, എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ? ദിവസവും ഞാനിത് ചെയ്യാറുണ്ട്. ശരീരത്തിലെ എല്ലാ അവയവങ്ങളെയും തൊട്ടുനോക്കും. അങ്ങനെയാണ് ഞാന്‍ നന്ദി പ്രകടിപ്പിക്കുക. ഈ ശരീരത്തില്‍ എനിക്കൊപ്പം ഉള്ളതിന് നന്ദി പറയും'- താരം പറയുന്നു.
ശരീരത്തെ കുറിച്ച് മുന്‍പ് തനിക്കുണ്ടായിരുന്ന അപകര്‍ഷതകളെ കുറിച്ചും തമന്ന മനസ് തുറന്നു. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യമെന്ന് ഒരു സമയത്ത് താന്‍ കരുതിയിരുന്നുവെന്നും താരം പറയുന്നു. 'മെലിഞ്ഞിരിക്കുന്നതാണ് എന്‍റെ സൗന്ദര്യമെന്ന് ഞാന്‍ വിചാരിച്ച സമയമുണ്ടായിരുന്നു. പക്ഷേ പിന്നീട് അത് ശരിയല്ലെന്നും അങ്ങനെയിരിക്കുന്നത് എനിക്ക് തന്നെ അസ്വസ്ഥതയുണ്ടാക്കുന്നുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു. സൗന്ദര്യത്തെ കുറിച്ചുള്ള തന്‍റെ സങ്കല്‍പ്പങ്ങള്‍ കാലങ്ങള്‍ കൊണ്ട് പരുവപ്പെട്ടതാണെന്നും അവര്‍ പറഞ്ഞു.
image: instagram.com/tamannaahspeaks
നടന്‍ വിജയ് വര്‍മയുമായുള്ള തമന്നയുടെ പ്രണയവും സമൂഹമാധ്യമങ്ങളിലും സിനിമാലോകത്തും സജീവ ചര്‍ച്ചയാണ്. പ്രണയാതുരമായി ഡിന്നര്‍ ഡേറ്റുകളിലും പരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ഇരുവരും തമ്മില്‍ പിരിഞ്ഞുവെന്ന തരത്തില്‍ അടുത്തയിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തമന്നയുടെ സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളാണ് പ്രണയബന്ധം അവസാനിച്ചുവെന്ന സൂചനകളിലേക്ക് ആരാധകരെ എത്തിച്ചത്. അവിനാഷ് തിവാരിക്കൊപ്പം അഭിനയിച്ച സിക്കന്ദര്‍ കാ മുഖാദറാണ് തമന്നയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. ഒഡേല 2വാണ് താരത്തിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രം. അശോക് തേജ സംവിധാനം ചെയ്യുന്ന ചിത്രം ഡി.മധുവാണ് സംവിധാനം ചെയ്യുന്നത്.