വിദ്വേഷം പ്രചാരണവുമായി കേരള സ്റ്റോറി 2 ട്രെയിലര്‍ പുറത്ത്. ഇത്തവണ കേരളത്തിന് പുറമേ രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളുടെ കഥയും പറയുന്നുണ്ട് കേരള സ്റ്റോറി 2 വില്‍. 25 വര്‍ഷം കഴിഞ്ഞാല്‍ കേരളം ഇസ്ലാമിക രാജ്യമാകുമെന്നാണ് ട്രെയിലറില്‍ പറയുന്നത്. കേരളത്തില്‍ നിന്നുമുള്ള യുവതി ബീഫ് കഴിക്കാന്‍ വിസമ്മതിക്കുന്നതും നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നതുമായ രംഗവുമുണ്ട്.
നേരത്തെ പുറത്തുവന്ന ടീസര്‍ വിവാദമായിരുന്നു. 'നമ്മുടെ പെൺകുട്ടികൾ പ്രണയത്തിലല്ല, മറിച്ച് കെണികളിലാണ് വീഴുന്നത്. ഇനി ഞങ്ങളിത് സഹിക്കില്ല, പോരാടും', എന്ന ക്യാപ്ഷനോടെയാണ് ടീസർ പുറത്തുവിട്ടത്. ടീസർ പുറത്തുവന്നിതിന് പിന്നാലെ വിമർശനവും ട്രോളുകളുമെത്തിയിരുന്നു.
കാമാഖ്യ നാരായണ സിങ് ആണ് കേരള സ്റ്റോറി 2 സംവിധാനം ചെയ്യുന്നത്. വിപുൽ ഷാ നിർമിക്കുന്ന ചിത്രത്തിൽ ആഷിൻ എ. ഷായാണ് സഹനിർമാതാവ്. സുദീപ്തോ സെൻ ആയിരുന്നു കേരള സ്റ്റോറി സംവിധാനം ചെയ്തത്.