TOPICS COVERED

നടി വീണ നായരും സ്വാതി സുരേഷും വിവാഹമോചിതരായി. കുടുംബ കോടതിയില്‍ എത്തിയാണ് വിവാഹ മോചനത്തിന്‍റെ നടപടികള്‍ ഇരുവരും പൂർത്തിയാക്കിയത്. 2014ലാണ് വീണ നായരും ആര്‍ജെ അമന്‍ ഭൈമി എന്ന് അറിയപ്പെടുന്ന സ്വാതി സുരേഷും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകനുണ്ട്. ഒരുമിച്ചല്ല ജീവിക്കുന്നതെന്നും നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്നും വീണ നേരത്തേ വ്യക്തമാക്കിയിരുന്നു. മൂന്നുവര്‍ഷമായി ഇരുവരും വേറിട്ട് ജീവിക്കുകയായിരുന്നു. 

താന്‍ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്നും മകന് അമ്മയെയും അച്ഛനെയും മിസ് ചെയ്യുന്നില്ല എന്നും അടുത്തിടെ ഓണ്‍ലൈന്‍ മലയാളി എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന് നൽകിയ അഭിമുഖത്തില്‍ വീണ പറഞ്ഞിരുന്നു

‘‘എന്‍റെ മകൻ സന്തോഷവാനാണ്. അവൻ ഞങ്ങളെ രണ്ടു പേരെയും മിസ് ചെയ്യുന്നില്ല. കണ്ണൻ വരുമ്പോൾ അവൻ അദ്ദേഹത്തിനൊപ്പം പുറത്തു പോകാറുണ്ട്. അവന് അച്ഛന്‍റെ സ്നേഹം കിട്ടുന്നുണ്ട്. എനിക്ക് ഒരമ്മയുടെ സ്നേഹം മാത്രമേ കൊടുക്കാൻ പറ്റൂ. അച്ഛന്‍റെ സ്നേഹം കൊടുക്കാൻ പറ്റില്ല. അതവന് അദ്ദേഹത്തിലൂടെ ഇപ്പോഴും കിട്ടുന്നുണ്ട്. 

ഞങ്ങൾ തമ്മിലുള്ള പ്രശ്നം അത് ഞങ്ങൾക്കിടയില്‍  മാത്രമാണ്. എല്ലാവരുടെയും ജീവിതത്തിൽ എല്ലാ കാര്യത്തിനും ഒരു ഫുൾ സ്റ്റോപ്പ് ഉണ്ടാകും. അതുപോലൊരു ഫുൾ സ്റ്റോപ്പ് ഇക്കാര്യത്തിലും ഉണ്ടാകും. അതെങ്ങനെയാണ് എന്നുള്ളത് വൈകാതെ അറിയിക്കും' – വീണ പറഞ്ഞു. 

‘(സുഹൃത്തിനൊപ്പമുള്ള) അദ്ദേഹത്തിന്‍റെ പോസ്റ്റ് ഞാനും കണ്ടിരുന്നു. അതിനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ട്. മ​റ്റൊരു സ്ത്രീയാണ് അദ്ദേഹത്തിന് ശരിയായി തോന്നുതെങ്കിൽ ഞാനെന്തു പറയാനാണ്. നേരത്തെ ഇങ്ങനെയൊക്കെ ചോദിക്കുമ്പോൾ ബുദ്ധിമുട്ട് തോന്നുമായിരുന്നു. എനിക്കൊരു മകനുണ്ട്, അവന്‍റെ കാര്യങ്ങൾ നോക്കി നടത്തണം. പ്രഫഷനുമായി മുന്നോട്ടു പോകണം.’ – മുന്നോട്ടുള്ള വഴിയെക്കുറിച്ച് വീണ സൂചിപ്പിച്ചു.

ENGLISH SUMMARY:

Actress Veena Nair and her partner Swati Suresh got divorced. Both of them completed the final steps of divorce by reaching the family court. It was in 2014 that Veena Nair and Swati Suresh got married.