TOPICS COVERED

മാലയും താലിയും കാണ്‍മാനില്ലെന്ന പരാതിയുമായി കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം വീണ എസ്.നായര്‍. തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മാലയും താലിയും കാണാതായ വിവരം വീണ എസ് നായര്‍ പങ്കുവച്ചിരിക്കുന്നത്. 26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം മാലയും താലിയും കാണ്മാനില്ലെന്നാണ് വീണ പറയുന്നത്.

വീണയുടെ കുറിപ്പ്

26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം എന്റെ മാലയും താലിയും കാണ്‍മാനില്ല. പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരുടെയെങ്കിലും കയ്യിൽ ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.മാലയുടെ ചിത്രം ചുവടെ ചേർക്കുന്നു. വില്പനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയിൽ പെടുന്നെങ്കിൽ പൂജപ്പുര പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Contact @തിലകൻ 8921285681

ENGLISH SUMMARY:

Missing Jewelry incident reported by Veena S. Nair, KPCC Digital Media Cell member, who filed a complaint about her missing necklace and Thali. She requests anyone with information to contact the Poozhappura Police Station.