കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിചേർക്കപ്പെട്ട ജീവനക്കാരികളുടെ ആരോപണത്തിൽ ദിയ കൃഷ്ണയ്ക്ക് പിന്തുണയുമായി സ്വാസികയും വീണാ നായരും അടക്കമുള്ള നടിമാർ. ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിനെതിരെ ജീവനക്കാരികൾ നടത്തിയ പൂവാല പരാമർശത്തിന് പ്രതികരിക്കുകയായിരുന്നു  സ്വാസികയും വീണാ നായരും സോന നായരും 

‘ഇവരുടെ ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം’ എന്ന് ഇൻസ്റ്റാഗ്രാമിൽ വൈറലായ റീൽ വിഡിയോയിൽ സ്വാസിക കമന്റ് ചെയ്തപ്പോൾ ‘പോക്രിത്തരം പറയുന്നോ?’ എന്ന് വീണാനായർ കുറിച്ചു. പൂട്ടണം ഈ മൂന്നെണ്ണത്തിെന എന്നായിരുന്നു സോന നായരുടെ കമന്റ്

‘രാത്രി രണ്ട് മണിക്കും മൂന്ന് മണിക്കും വിളിച്ചിട്ടാണ് ദിയയുടെ ഭര്‍ത്താവ്, അത് പാക്ക് ചെയ്തോ, ഇതു പായ്ക്ക് ചെയ്തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്. രാത്രി ഒരു മണി, രണ്ട് മണിക്കൊക്കെ വിളിച്ചിട്ട് ഹലോ എന്ത് ചെയ്യുന്നു എന്നു ചോദിക്കും..പൂവാലന്‍മാരെ പോലെയാണ് സംസാരിക്കുന്നത്,’ എന്നാണ് ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരി മാധ്യമങ്ങളോട് പറഞ്ഞത്. ഈ വിഡിയോ ഇൻസ്റ്റാഗ്രാമിൽ വന്നു ചർച്ചയായതോടെ ‘വീട്ടില്‍ ബിരിയാണി ആണ് മോളേ. മണ്ണു വാരി അവന്‍ തിന്നാറില്ല.’ അവന്‍ ഓടിക്കുന്നത് റോള്‍സ് റോയിസാണ് മോളെ. തള്ളു വണ്ടി നോക്കുവാണേല്‍ അറിയിക്കാമേ’ എന്നും ദിയ കമന്റ് ചെയ്തിരുന്നു.

ENGLISH SUMMARY:

Actresses including Swasika, Veena Nair, and Sona Nair have come out in support of Diya Krishna, daughter of actor Krishnakumar, in a financial fraud case. The case involves allegations against employees at Diya Krishna's establishment. The actresses were specifically reacting to "eve-teasing" remarks made by the accused employees against Diya's husband, Ashwin Ganesh. Swasika reportedly expressed a desire to "smash the cheppakutty" (a colloquial Malayalam phrase implying a strong desire to hit someone), while Veena Nair questioned whether the employees were speaking "nonsense," as they strongly condemned the alleged fraudsters.