image: instagram.com/samantharuthprabhuoffl/

TOPICS COVERED

തെന്നിന്ത്യന്‍ സൂപ്പര്‍താരം സാമന്ത റൂത്ത്  പ്രഭു വീണ്ടും പ്രണയത്തിലെന്ന് സൂചന. 'സിറ്റാഡല്‍' സംവിധായകന്‍ രാജ് നിദിമൊരുവുമായി താരം പ്രണയത്തിലാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. രാജുമായി കൈകോര്‍ത്ത് പിടിച്ച് പിക്കിള്‍ബോള്‍ ടൂര്‍ണമെന്‍റില്‍ സാമന്ത എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. ടൂര്‍ണമെന്‍റില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 

image: instagram.com/samantharuthprabhuoffl/

സാമന്ത തന്‍റെ ടീമിനായി ആര്‍ത്തുവിളിക്കുന്നത് കൗതുകത്തോടെ രാജ് നോക്കി നില്‍ക്കുന്നതും ചിത്രങ്ങളില്‍ കാണാം. ഡേറ്റിങിലാണോയെന്നതില്‍ സാമന്ത തീരുമാനം പറഞ്ഞില്ലെങ്കിലും ആരാധകര്‍ ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. അതേസമയം, സിറ്റാഡല്‍ ഷൂട്ടിങ് സമയം മുതലേ ഇരുവരും പ്രണയത്തിലാണെന്നും പക്ഷേ രണ്ടുപേരും ഇതേപ്പറ്റി സംസാരിക്കാന്‍ തയ്യാറായില്ലെന്നും ചില സിനിമ പ്രവര്‍ത്തകര്‍ പറഞ്ഞതായും ആളുകള്‍ റെഡ്​ഡിറ്റില്‍ കുറിച്ചു. 

image: www.instagram.com/samantharuthprabhuoffl/

'ദ് ഫാമിലി മാന്‍', 'ഫാര്‍സി', 'സിറ്റാഡല്‍: ഹണി ബണി', 'ഗണ്‍സ് ആന്‍റ് ഗുലാബ്സ്' എന്നിവയുടെയെല്ലാം സഹ സംവിധായകനാണ് രാജ് നിദിമൊരു. രാജും ഡി.കെയുമാണ് തന്നെ ഏറ്റവും നന്നായി ഉപയോഗിച്ചതെന്ന് സാമന്ത ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു. കൂടുതല്‍ കൂടുല്‍ വെല്ലുവിളികളുള്ള കഥാപാത്രങ്ങളെ ഏറ്റെടുക്കാനും അത് ചെയ്യാനും തന്നെ പ്രേരിപ്പിച്ചതും പ്രചോദനമായതും രാജും ഡികെയുമാണെന്നും സാമന്ത കൂട്ടിച്ചേര്‍ത്തിരുന്നു. 2017ല്‍ നാഗചൈതന്യയെ വിവാഹം കഴിച്ചെങ്കിലും 2021  ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ബോളിവുഡ് താരമായ ശോഭിത ധൂലിപാലയെ നാഗ ചൈതന്യ വിവാഹം കഴിക്കുകയും ചെയ്തു.

ENGLISH SUMMARY:

Actress Samantha Ruth Prabhu is rumored to be dating Citadel director Raj Nidimoru after being spotted holding hands at a pickleball tournament. Social media posts have fueled the speculation.