priyanka-chopra

TOPICS COVERED

തമിഴൻ എന്ന വിജയ് സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രിയങ്ക ചോപ്ര.  പിന്നീട് ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നായികയായി മാറിയ താരം ഇന്ന് ഹോളിവുഡിലും സാന്നിധ്യം അറിയിച്ചു. ലോകമെമ്പാടും ആരാധകരുണ്ട് പ്രിയങ്കയ്ക്ക്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് പ്രിയങ്ക ഈ നേട്ടം സ്വന്തമാക്കുന്നത്. കരിയറില്‍ പലവട്ടം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് പ്രിയങ്കയ്ക്ക്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തിലുണ്ടായൊരു മോശം അനുഭവം പങ്കുവെക്കുന്ന പ്രിയങ്കയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. തന്റെ പത്തൊമ്പതാം വയസിലുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്.

ഒരു ചിത്രത്തിലെ പാട്ട് രംഗത്തില്‍ നായകനെ വശീകരിക്കുന്നതാണ് ചിത്രീകരിക്കുന്നത്. താന്‍ വളരെയധികം എക്‌സൈറ്റഡ് ആയിരുന്നു എന്ന് പ്രിയങ്ക പറയുന്നു. തുടര്‍ന്ന് സംവിധായകന്‍ തന്റെ വസ്ത്രത്തെക്കുറിച്ച് സ്‌റ്റൈലിസ്റ്റിനോട് സംസാരിക്കുന്നു. എന്നാല്‍ പിന്നീട് നടന്നത് പ്രിയങ്കയെ ഞെട്ടിക്കുന്നതായിരുന്നു. ‘ഞാന്‍ അദ്ദേഹത്തിന് പിന്നിലായി നില്‍ക്കുകയായിരുന്നു. അദ്ദേഹം കസേരില്‍ അധികാരഭാവത്തോടെ ഇരിക്കുന്നു. അദ്ദേഹം ഫോണ്‍ എടുത്തു. ആളുകള്‍ സിനിമ കാണാന്‍ വരുന്നത് ഇവളെ അടിവസ്ത്രത്തില്‍ കാണാനാണ്. അതിനാല്‍ വളരെ ചെറിയത് മതി. എനിക്ക് അവളുടെ അടിവസ്ത്രം കാണണം. മുമ്പില്‍ ഇരിക്കുന്നവര്‍ക്ക് ഇവളുടെ അടിവസ്ത്രം കാണാന്‍ സാധിക്കണം. അയാള്‍ നാല് തവണ അങ്ങനെ പറഞ്ഞു’

അത് കേട്ടതും പ്രിയങ്ക സെറ്റില്‍ നിന്നും വീട്ടിലേക്ക് തിരിച്ചു പോയി. തന്റെ അമ്മയോട് നടന്നത് പറഞ്ഞു കൊണ്ട് പൊട്ടിക്കരയുകയായിരുന്നു പ്രിയങ്ക. താന്‍ ആ സിനിമയില്‍ അഭിനയിക്കില്ലെന്നും പ്രിയങ്ക സംവിധായകനെ അറിയിച്ചു. അതിന് ശേഷം ഇതുവരേയും ആ സംവിധായകനൊപ്പം പ്രിയങ്ക സിനിമ ചെയ്തിട്ടുമില്ലെന്നാണ് താരം പറയുന്നത്. ഇത്തരത്തില്‍ പല അനുഭവങ്ങളും തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. 

ENGLISH SUMMARY:

During the Forbes Power Women’s Summit, Priyanka remembered the incident. At the beginning of her career, while shooting for a film at the age of 19, she went up to the director and asked him if he would speak to her stylist in order to explain what the film demands in terms of her costume and looks