Untitled design - 1

TOPICS COVERED

മഹാ കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ മൊണാലിസ എന്ന മോനി ബോണ്‍സ്ലെ ബിഗ് സ്ക്രീനിലേക്ക്. ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ സിനിമയിൽ കൂടിയായിരിക്കും സിനിമാ എൻട്രി. കുംഭമേളയിൽ മാല വിൽക്കാൻ എത്തിയ മൊണാലിസയുടെ വെള്ളാരം കണ്ണുകളായിരുന്നു ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റിയത്. ദേശീയ മാധ്യമങ്ങൾ 'ബ്രൗൺ ബ്യൂട്ടി' എന്ന് വിശേഷിപ്പിച്ച മൊണാലിസയുടെ ഫോട്ടോകളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. ഇതോടെ ഇവരെ കാണാൻ ഒട്ടേറെ  പേർ എത്തുകയും തിക്കും തിരക്കും വർദ്ധിക്കുകയും ചെയ്തു. പിന്നാലെ മൊണാലിസയ്ക്ക് വീട്ടിലേക്ക് മടങ്ങേണ്ടിയും വന്നത് വലിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ ഇവർ ബി​ഗ് സ്ക്രീനിലേക്ക് എത്തുകയാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ അടുത്ത പടത്തിലാണ് മൊണാലിസ നായികയാകുന്നതെന്നാണ് വിവരം. ദ ഡയറി ഓഫ് മണിപ്പൂർ എന്നാകും ചിത്രത്തിന്റെ പേരെന്നും ഇതു സംബന്ധിച്ച് മൊണാലിസയോടും വീട്ടുകാരോടും സംവിധായകൻ സംസാരിച്ചിരുന്നുവെന്നുമാണ് വിവരം. 'രാമജന്മഭൂമി', 'ദി ഡയറി ഓഫ് വെസ്റ്റ് ബംഗാൾ', 'കാശി ടു കശ്മീർ' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത ആളാണ്  സനോജ് മിശ്ര.

ENGLISH SUMMARY:

Weeks after capturing national attention at the Maha Kumbh, Indore teen sensation Moni “Mona Lisa” Bhonsle has been cast in a Bollywood film. The 16-year-old garland seller is poised to make her acting debut in an upcoming production titled “The Diary of Manipur”, its director, Sanoj Mishra, confirmed.