jinto-apsara-wedding

സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് അപ്സര. ഇപ്പോഴിതാ തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണത്തില്‍ പ്രതികരിക്കുകയാണ് താരം. ബിഗ് ബോസിലെ സഹതാരമായിരുന്ന ജിന്റോയെ വിവാഹം കഴിക്കാൻ പോകുന്ന എന്ന പേരിൽ നടന്ന വ്യാജ പ്രചാരണങ്ങളോട് താരം പ്രതികരിച്ചത്. 

ഇങ്ങനെയൊക്ക പ്രചരിപ്പിക്കുന്നത് കൊണ്ട് ഇവർക്ക് എന്താണ് ലഭിക്കുന്നത് എന്ന് അപ്സര ചോദിക്കുന്നു. മാത്രമല്ല ഏതെങ്കിലും ഒരു സംഭവത്തിൽ നിയമപരമായി നമ്മൾ മുൻപോട്ട് പോകുമ്പോൾ, സത്യം നമ്മുടെ ഭാഗത്താണെങ്കിൽ പോലും തെളിവാണ് അവർ ചോദിക്കുക എന്നും അപ്സര പറഞ്ഞു. 

‘ഒരു ദിവസം ഞാൻ ഫോൺ ഓപ്പൺ ചെയ്ത് നോക്കുമ്പോൾ കാണുന്നത് അപ്സരയും ജിന്റേയും കല്യാണം കഴിക്കാൻ പോകുന്നു എന്നാണ്. ജിന്റോ എന്ന് പറഞ്ഞ ചേട്ടനുമായി എനിക്ക് ഒരു തരത്തിലുമുള്ള കോൺടാക്റ്റുമില്ല. എന്തെങ്കിലും പ്രോഗ്രാം വരുമ്പോഴാണ് കാണാറുള്ളത്. അദ്ദേഹത്തിന് എന്നോട് ദേഷ്യമോ പിണക്കമോ ഒന്നുമില്ല. എനിക്കും അദ്ദേഹത്തിനോടും ഇല്ല. എന്തിനാണ് അങ്ങനെയൊരു വ്യക്തിയെ വെച്ച് ഇങ്ങനെയെല്ലാം പറയുന്നത്?

ഇങ്ങനെയൊക്ക പ്രചരിപ്പിക്കുന്നത് കൊണ്ട് ഇവർക്ക് എന്താണ് ലഭിക്കുന്നത്? ഇതുകൊണ്ട് ഞാൻ അനുഭവിക്കുന്ന ഒരു വിഷമം ഉണ്ടല്ലോ...എന്നെ മാത്രമല്ല ഇത് ബാധിക്കുന്നത്. എന്റെ അമ്മയുണ്ട്. എന്റെ ചേച്ചി ടീച്ചറാണ്. ജിന്റോ ചേട്ടൻ ആയിട്ട് ഇളയമ്മയുടെ കല്യാണം ആയോ എന്നാണ് ചേച്ചിയുടെ മകൻ ഒരു ദിവസം വന്ന് ചോദിച്ചത്. അവന്റെ സ്കൂളിൽ അത് ഡിസ്കഷൻ ആയിട്ടാണ് അവൻ അത് ചോദിച്ചത്’

സാന്ത്വനം സീരിയലിലെ പ്രതിനായക കഥാപാത്രം ജയന്തിയെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അപ്‌സര. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു.

ENGLISH SUMMARY:

Apsara, a beloved actress known for her roles in Malayalam serials, is responding to widespread fake news about her. She specifically addresses rumors of an impending marriage to fellow Big Boss Malayalam contestant Jinto, questioning the motives behind such fabrications and the personal distress they cause.