ram-wedding

താരനിബിഡമായ ഒത്തുചേരലായിരുന്നു ഹൈദരാബാദിൽ ബുധനാഴ്ച നടന്ന വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ സൽക്കാരം. ദക്ഷിണേന്ത്യൻ സിനിമാ ലോകത്തിലെ നിരവധി പ്രമുഖർ നവദമ്പതികളെ ആശീർവദിക്കാൻ എത്തിയിരുന്നു. കൂട്ടത്തിൽ ഏവരുടേയും ശ്രദ്ധാകേന്ദ്രമായത് നടൻ രാം ചരൺ തേജയായിരുന്നു.

കറുപ്പ് വസ്ത്രങ്ങളണിഞ്ഞ്, താടിയും മുടിയും നീട്ടി വളർത്തിയ രാം ചരൺ വിവാഹ സൽക്കാരത്തിനെത്തിയത് ചെരിപ്പിടാതെയായിരുന്നു. ഭാര്യ ഉപാസന കാമിനേനിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ശബരിമലയ്ക്ക് പോകാൻ വ്രതമെടുക്കുന്നതിനാലാണ് അദ്ദേഹം അതീവ ലളിതമായി വിവാഹ സൽക്കാരത്തിനെത്തിയത്.

അടുത്തിടെയാണ് രാം ചരണിനും ഉപാസനയ്ക്കും ഇരട്ടക്കുട്ടികൾ പിറന്നത്. 'ഇപ്പോൾ ഞങ്ങൾക്ക് രണ്ട് പെൺകുഞ്ഞുങ്ങളും ഒരു ആൺകുഞ്ഞുമായി. ഞങ്ങളുടെ ജീവിതത്തിലെ സ്ത്രീകളാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി' എന്നാണ് ഇതേക്കുറിച്ച് രാം ചരൺ അന്ന് പ്രതികരിച്ചത്.

ENGLISH SUMMARY:

Vijay Deverakonda and Rashmika Mandanna's wedding reception in Hyderabad was a star-studded affair, with many prominent figures from the South Indian film industry attending. Notably, actor Ram Charan Teja arrived barefoot, drawing significant attention due to his ongoing vratham for Sabarimala.