തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ആലപ്പുഴ ജിംഖാന എന്നാണ് ചിത്രത്തിന്‍റെ പേര്. കട്ട സിക്സ് പാക്കും മസിലുമായി വേറിട്ട ഗെറ്റപ്പിലെത്തിയിരിക്കുന്ന നസ്ലിന്റെ അവ്യക്തമായ രൂപമാണ് പോസ്റ്ററില്‍ കാണുന്നത്. സ്പോര്‍ട്സ് കോമഡി വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ ബോക്സറായാണ് താരം അഭിനയിക്കുന്നത്. ഗണതി, ലുക്മാന്, അനഘ രവി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പ്ലാൻ ബി മോഷൻ പിക്‌ചേഴ്സിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നു നിർമിക്കുന്നു. തിരക്കഥ: ഖാലിദ് റഹ്മാൻ, ഛായാഗ്രഹണം: ജിംഷി ഖാലിദ്, സംഗീതം: വിഷ്ണു വിജയ്, എഡിറ്റിങ്: നിഷാദ് യൂസഫ്, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, ലിറിക്‌സ്: മു. രി, വസ്ത്രാലങ്കാരം: മാഷർ ഹംസ, വിഎഫ്എക്സ്: ഡിജി ബ്രിക്സ്, മേക്കപ്പ്: റോണക്സ് സേവിയർ, കലാസംവിധാനം: ആഷിക്.എസ്.