kalyani-naslen-dq

തിളക്കമാര്‍ന്ന ജയവുമായി 'ലോക ചാപ്റ്റര്‍ 1; ചന്ദ്ര' കുതിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രം 200 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ കയറുന്ന നാലാമത്തെ ചിത്രമെന്ന റെക്കോര്‍ഡിനൊപ്പം 'എമ്പുരാന്' ശേഷം വേഗത്തില്‍ 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രം കൂടിയായി 'ലോക'. ഈ സന്തോഷത്തിനൊപ്പം വികാരനിരമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. 

പ്രേക്ഷകര്‍ ഒപ്പമുണ്ടെങ്കില്‍ മാത്രം സാധ്യമാകുന്ന വിജയത്തിലേക്ക് കഴിഞ്ഞ ദിവസം 'ലോക' എത്തിയെന്നും നിങ്ങള്‍ തന്ന സ്നേഹം വാക്കുകള്‍ക്കും അപ്പുറമാണെന്നും കല്യാണി കുറിച്ചു. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ കണ്ടന്‍റാണ് എപ്പോഴും കിങ്. ഒരിക്കല്‍ കൂടി നിങ്ങള്‍ അത് തെളിയിച്ചിരിക്കുന്നു. ഡൊമിനിക് അരുണ്‍ നിങ്ങളാണ് ഞങ്ങള്‍ക്കുള്ളതെല്ലാം നല്‍കാനുള്ള ആവേശം നിറച്ചത്. 

പിന്നെ ലോകയെ നമ്മുടെ സ്വകാര്യ അഭിമാനമായി മാറ്റി, ഇത്രയും വലുതാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളി പ്രേക്ഷകർക്ക്, ഒരുപാട് ഒരുപാട് നന്ദിയെന്നും കല്യാണി കുറിച്ചു. 

നസ്​ലിന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ശാന്തി ബാലചന്ദ്രന്‍, ചന്തു സലിം കുമാര്‍, ഡൊമിനിക് അരുണ്‍ തുടങ്ങി ലോക ടീമിലെ അംഗങ്ങള്‍ക്കൊപ്പമുള്ള വിവിധ ചിത്രങ്ങളും വിഡിയോകളും കല്യാണി ഒപ്പം പങ്കുവച്ചിട്ടുണ്ട്. ഒപ്പം അച്ഛന്‍ പ്രിയദര്‍ശന്‍ അയച്ച മെസേജിന്‍റെ സ്ക്രീന്‍ ഷോര്‍ട്ടുമുണ്ടായിരുന്നു. 'ഈ മെസേജ് ഒരിക്കലും മായ്ക്കരുത്. വിജയം തലയിലേറ്റരുത്. പരാജയം ഹൃദയത്തിലുമേറ്റരുത് ചക്കരേ. നിനക്ക് നല്‍കാന്‍ പറ്റിയ ഏറ്റവും മികച്ച ഉപദേശമിതാണ്,' എന്നാണ് പ്രിയദര്‍ശന്‍ കല്യാണിയോട് പറഞ്ഞത്. 

ENGLISH SUMMARY:

LOKAM success marks another milestone for Malayalam cinema. The film's entry into the 200 crore club is a testament to the power of content and the love of the audience.