TOPICS COVERED

ബോളിവുഡിലെ സ്റ്റാര്‍ കപ്പിളാണ് കത്രീന കൈഫും വിക്കി കൗശലും. ഇരുവരുടേയും പ്രണയവും വിവാഹവുമൊക്കെ ബോളിവുഡ് ഏറെ ചര്‍ച്ച ചെയ്​തതാണ്. കത്രീനക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് വിക്കി കൗശല്‍ പങ്കുവച്ച പോസി​റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ''നിന്നോടൊത്ത് ഓര്‍മകളുണ്ടാക്കുന്നതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം. പിറന്നാള്‍ ആശംസകള്‍'' കാറ്റിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് വിക്കി കുറിച്ചു. 

നിരവധി സെലിബ്രിറ്റികളാണ് വിക്കിയുടെ പോസ്​റ്റിന് കമന്‍റുമായി എത്തിയത്. കിയാര അഡ്വാനി, ഭൂമി പഡ്​നേക്കര്‍, ആയുഷ്​മാന്‍ ഖുറാന, റാഷി ഖന്ന തുടങ്ങി നിരവധി പേരാണ് വിക്കിയുടെ കമന്‍റ് ബോക്​സില്‍ കത്രീനക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. 2021 ഡിസംബര്‍ 21നായിരുന്നു കത്രീനയുടെയും വിക്കിയുടെയും വിവാഹം നടന്നത്. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. 

ബാഡ് ന്യൂസാണ് ഇനി ഉടന്‍ റിലീസിനൊരുങ്ങുന്ന വിക്കി കൗശലിന്‍റെ ചിത്രം. ആനന്ത് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃപ്​തി ദിമ്രി, അമ്മി വിര്‍ക്ക് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ തോബ തോബ എന്ന ഗാനവും വിക്കിയുടെ ഡാന്‍സും വൈറലായിരുന്നു. 

ENGLISH SUMMARY:

The post shared by Vicky Kaushal wishing Katrina on her birthday is now gaining attention