‘സ്ത്രീ ഹൃദയം കടലാഴങ്ങളെക്കാള്‍ രഹസ്യങ്ങള്‍ നിറഞ്ഞതാണ്’ ഇങ്ങനെയൊരു കുറിപ്പിനൊപ്പം നടി അദിതി രവി പങ്കുവച്ചിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ജെയിംസ് കാമറൂണിന്‍റെ ‘ടൈറ്റാനിക്’ ഓര്‍മപ്പിച്ചുകൊണ്ടുള്ള ചിത്രങ്ങളാണ് അദിതി തന്‍റേതായ രീതിയില്‍ പുനഃസൃഷ്ടിച്ചിരിക്കുന്നത്.
ടൈറ്റാനിക്കില്‍ തന്‍റെ ചിത്രം വരയ്ക്കാനായി വലിയ ലോക്കറ്റ് ധരിച്ച മാലയിട്ട് റോസ് കിടക്കുന്നതായ ഒരു സീനുണ്ട്. ഇതാണ് അദിതി പരീക്ഷിച്ചിരിക്കുന്നത്. അതിമനോഹരമായ ഒരു നീല ലോക്കറ്റുള്ള മാലയാണ് അദിതി ധരിച്ചിരിക്കുന്നത്.
ചിത്രങ്ങള്‍ പങ്കുവച്ചതിനു പിന്നാലെ ട്രോളുകളുമെത്തി. ‘ഞങ്ങളുടെ റോസ് ഇങ്ങനെയല്ല’ എന്നാണ് കൂടുതലും കമന്‍റുകള്‍. 'ഹേയ് ഇത് ഇങ്ങനെ അല്ലല്ലോ' എന്ന ഒരാളുടെ കമന്‍റിന് 'ഇങ്ങനെ മതി' എന്ന മറുപടിയും അദിതി നല്‍കി. ജാക്കിനെയും പലരും തിരക്കുന്നുണ്ട്.
‘ഇത് എപ്പാ കടലിന്‍റെ അടീൽ പോയി മാല അടിച്ചു മാറ്റിയെ’, ‘Titanic എന്ന പടത്തിൽ അഭിനയിച്ചിട്ടുണ്ടോ’, ‘ലെ ജാക്ക് : അല്ല ഇതെന്‍റെ റോസി അല്ല എന്‍റെ റോസി ഇങ്ങനെയല്ല’ എന്നു തുടങ്ങി രസകരമായ കമന്‍റുകളാണ് വന്നുനിറയുന്നത്.