Pakistan's captain Salman Agha looks on at the end of the Asia Cup 2025 Super Four Twenty20 international cricket match between Pakistan and Sri Lanka at the Sheikh Zayed Cricket Stadium in Abu Dhabi on September 23, 2025. (Photo by Sajjad HUSSAIN / AFP)
ഏഷ്യകപ്പ് ഫൈനലിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യ–പാക് വാക്പോര് തുടരുകയാണ്. പതിവ് പ്രീ–ഫൈനല്‍ ഫൊട്ടോഷൂട്ടിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് വിസമ്മതിച്ചതോടെയാണ് വിവാദം കൊഴുത്തത്. ഫൊട്ടോഷൂട്ടിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ എത്താത്തത് എന്തേയെന്ന ചോദ്യം ഉയര്‍ന്നതും 'അത് പൂര്‍ണമായും അദ്ദേഹത്തിന്‍റെ മാത്രം തീരുമാനമാണെന്നും ഞാനതില്‍ എന്ത് ചെയ്യാനാ'ണെന്നുമായിരുന്നു ആഗയുടെ മറുപടി.
India's captain Suryakumar Yadav runs to his fielding position during the Asia Cup 2025 Super Four Twenty20 international cricket match between India and Sri Lanka at the Dubai International Stadium in Dubai on September 26, 2025. (Photo by Sajjad HUSSAIN / AFP)
'ഇന്ത്യയ്ക്കും പാക്കിസ്ഥാനും മേല്‍ കനത്ത സമ്മര്‍ദമുണ്ട്. സമ്മര്‍ദമില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് നുണയാണ്. ഞങ്ങള്‍ ധാരാളം പിഴവുകള്‍ വരുത്തിയിട്ടുണ്ട്. അതാണ് ചില മല്‍സരങ്ങളില്‍ തോറ്റതും'. ഇന്ത്യ–പാക് പോരാട്ടത്തില്‍ കുറച്ച് പിഴവുകള്‍ വരുത്തുന്ന ടീം ജയിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും സല്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
'ജയം മാത്രം ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്‍ മല്‍സരത്തിനിറങ്ങുന്നത്. ഏറ്റവും മികച്ച കളി പുറത്തെടുക്കുകയാണ് ലക്ഷ്യം'. ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ പോന്ന കരുത്ത് പാക്കിസ്ഥാനുണ്ടെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു. ഏഷ്യകപ്പില്‍ ടോസ് നേടിയ ടീം 18 ല്‍ 11 തവണയും ജയിച്ചതാണ് ചരിത്രം. എന്നാല്‍ ടോസ് നിര്‍ണായകമാകുമെന്ന് താന്‍ കരുതുന്നില്ലെന്ന് പാക് ക്യാപ്റ്റന്‍ പറയുന്നു. ടോസ് ആരുടെയും നിയന്ത്രണത്തിലുള്ളതല്ല. അത് മല്‍സരം ആരംഭിക്കാനുള്ള പ്രാരംഭ നടപടി മാത്രമാണെന്നും സല്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
രാത്രി എട്ടുമണിക്കാണ് ഇന്ത്യ–പാക് ഫൈനല്‍. 41 വര്‍ഷത്തെ ഏഷ്യ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും പാക്കിസ്ഥാന്‍ ഇന്ത്യയോട് തോറ്റിരുന്നു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് അവസാനം ഫൈനല്‍ പോരാട്ടത്തിന് സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടം മുതല്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ ഫൈനല്‍ വരവ്.