ഗഗന്‍യാന്‍ ബഹിരാകാശ യാത്രാ സംഘത്തിന്‍റെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് നായരെ താന്‍ വിവാഹം കഴിച്ചെന്ന്  െവളിപ്പെടുത്തി നടി ലെന. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം വാര്‍ത്ത പങ്കുവെച്ചത്. ജനുവരിയില്‍ വിവാഹിതരായി എന്നും ഗഗന്‍യാന്‍ ദൗത്യസംഘത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി  കാത്തിരിക്കുയായിരുന്നു എന്നുമാണ് താരത്തിന്‍റെ വാക്കുകള്‍. 

 

സ്വാകാര്യ ചടങ്ങായി നടന്ന വിവാഹത്തിന്‍റെ ചിത്രങ്ങളും ലെന പങ്കുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നാണ് ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ചത്. ഇതേ വേദിയില്‍ ലെനയും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. 

 

‘ഇന്ന്, 2024 ഫെബ്രുവരി 27ന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഇന്ത്യന്‍ എയര്‍ഫോഴ്സ് ഫൈറ്റര്‍ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശയാത്രിക വിംഗുകള്‍ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്‍റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാന്നതിനായി, 2024 ജനുവരി 17ന് ഞാന്‍ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങില്‍ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാനായി ഞാന്‍ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു’, ലെന കുറിച്ചു.

 

ഗഗന്‍യാന്‍ ബഹിരാകാശ യാത്രസംഘത്തിന്‍റെ തലവന്‍ മലയാളി ആണെന്ന വര്‍ത്ത ഏറെ അഭിമാനത്തോടെയാണ് കേരള ജനത കേട്ടത്. പാലക്കാട് നെന്മാറയാണ് പ്രശാന്ത് ബി നായരുടെ ജന്മനാട്. യാത്രാ സംഘത്തിലെ ഏകമലയാളിയാണ് പ്രശാന്ത്. അംഗദ്  പ്രതാപ്, അജിത് കൃഷ്‌ണൻ, ശുഭാന്‍ശു ശുക്ല എന്നിവരാണ് ദൗത്യസംഘത്തിലെ മറ്റു മൂന്നുപേര്‍.

 

 

Lena married to gaganyaan group captain  Prashanth Balakrishnan Nair