surya-jyothika
ഫിന്‍ലാന്‍ഡില്‍ അവധിക്കാലം ആഘോഷിക്കുകയാണ് സൂര്യയും ജ്യോതികയും. ഫിന്‍ലാന്‍ഡിലെ റൊമാന്റിക്ക് അവധിക്കാലത്തിന്റെ വീഡിയോ ജ്യോതികയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരെയും കുറിച്ച് തമിഴ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്ക് മറുപടി കൂടിയായാണ് ജ്യോതിക ഈ വീഡിയോ പങ്കുവെച്ചതെന്നാണ് അഭ്യൂഹം. പതിനെട്ട്‌ കൊല്ലത്തിന് ശേഷം ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. മക്കളോടൊപ്പം ജ്യോതിക മുംബൈയിലേക്ക് താമസം മാറ്റിയത് അതുകൊണ്ടാണെന്നും പ്രചരിച്ചു. ബോളിവുഡ് സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ചതിനാലും അമ്മയ്ക്കൊപ്പം താമസിക്കാനുമാണ് ജ്യോതിക താമസം മാറിയതെന്നാണ് വിവരം.  ഫിന്‍ലന്‍ഡിലൂടെ താരദമ്പതികള്‍ നടത്തുന്ന സാഹസിക യാത്രയാണ് വീഡിയോയിലുള്ളത്.