ഭർത്താവ് ഫഹദ് ഫാസിലിനും കുടുംബത്തിനുമൊപ്പം നസ്രിയ പങ്കുവെച്ച ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ. മലയാളത്തിന്റെ ഹിറ്റ് സംവിധായകൻ ഫാസിലിനെ സകുടുംബം ഈ ചിത്രത്തിൽ കാണാം. ഫാസിലിന്റെ മക്കളും മരുമക്കളും കൊച്ചുമക്കളുമാണ് ചിത്രത്തിൽ. 

ഫാസിൽ, ഭാര്യ,  മകൻ ഫഹദ് ഫാസിൽ, മരുമകൾ നസ്രിയ, മകനും നടനുമായ ഫർഹാൻ ഫാസിൽ, സഹോദരിമാരായ അഹമ്മദ, ഫാത്തിമ അവരുടെ ഭർത്താക്കന്മാർ, മക്കൾ എന്നിങ്ങനെ ഫാസിൽ കുടുംബം മുഴുവനായും ഫ്രെയിമിലുണ്ട്. നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുടുംബചിത്രത്തിന് ഒട്ടേറെപ്പേരാണ് പ്രതികരണങ്ങളുമായെത്തിയത്.

ഒരിടവേളയ്ക്കു ശേഷം അഭിനയത്തിൽ സജീവമാകുക കൂടിയാണ് നസ്രിയ. സൂരരൈ പോട്ര് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുധ കൊങ്കരയുടെ പുതിയ സിനിമയിൽ സൂര്യയ്ക്കും ദുൽഖർ സൽമാനുമൊപ്പം നസ്രിയയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒൻപത് വർഷത്തിനുശേഷം നസ്രിയ അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്.