ഷാരൂഖ് ഖാന്റെ ജവാനിലൂടെ ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കിയെങ്കിലും ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്ക് സംവിധായകന്‍ അറ്റ്ലിയോടെ അതൃപ്തിയുള്ളതായി റിപ്പോര്‍ട്ടുകള്‍. ജവാനിലെ റോളില്‍ നയന്‍താര സന്തോഷവതിയല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 

 

ദീപിക പദുക്കോണിനാണ് ജവാനില്‍ നയന്‍താരയേക്കാള്‍ പ്രാധാന്യമുള്ളത്. ഇതില്‍ നയതാര അസ്വസ്ഥതയാണെന്നാണ് സൂചനകള്‍. ഷാരൂഖിന്റെ ഭാര്യയായാണ് സിനിമയില്‍ നയന്‍താര സ്പെഷ്യല്‍ അപ്പിയറന്‍സായി വരുന്നത്. ഇത് കാമിയോ റോള്‍ അല്ല. ഷാരൂഖ്–ദീപിക സിനിമയാണ് ജവാന്‍ എന്ന പ്രതീതീയാണ് വരുന്നത്. ഇതോടെ സിനിമയില്‍ തന്റെ കഥാപാത്രത്തിന് നല്‍കിയ പരിചരണത്തില്‍ നയന്‍താര സന്തോഷവതിയല്ല. 

 

ജവാനിലെ കഥാപാത്രത്തില്‍ ഒതുക്കിയതിനെ തുടര്‍ന്ന് അടുത്തെങ്ങും ബോളിവുഡിലേക്ക് നയന്‍താര എത്തിയേക്കില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജവാന്റെ പ്രമോഷനും നയന്‍താര പ്രത്യക്ഷപ്പെട്ടിരുന്നില്ല. മുന്‍പുണ്ടായ ദുരനുഭവത്തെ തുടര്‍ന്ന് പ്രമോഷന്‍ പരിപാടികളുടെ ഭാഗമാവില്ലെന്ന നിലപാടാണ് താരം സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.