avatar-dubbing

TAGS

ലോകത്തെ ഏറ്റവും വലിയ പണംവാരിപ്പടമായ അവതാറിന്റെ രണ്ടാംഭാഗം തിയറ്ററുകളില്‍ ആവേശത്തിര തീര്‍ത്ത് മുന്നേറുകയാണ്. ഇംഗ്ലീഷ്, ഹിന്ദി, കന്നട, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തില്‍ റിലീസ് ദിനങ്ങളില്‍ ഇംഗ്ലീഷ് കാണാന്‍ തന്നെയായിരുന്നു പലരും ശ്രമിച്ചത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ മലയാളം പതിപ്പ് കാണാന്‍ തിരക്കേറിയെന്ന് ശബ്ദം നല്‍കിയ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകള്‍ പറയുന്നു. 

 

മഹേഷ് കുഞ്ഞുമോന്‍(ജെയ്ക്ക് സള്ളി), നിഥുന നെവില്‍ (നേത്രി), അന്‍വര്‍ പെരുമ്പാവൂര്‍( കേണല്‍ ക്വാറിച്ച്), അജന്യ സഞ്ജു( കിറി), അന്ന സോയ്(ടുക്ക്തിരി), അര്‍ജുന്‍ എസ്. ഡോണ്‍(നെതേയം), 

ജെയിംസ് ജോസഫ്(ലോആക്), അശ്വിന്‍ പോള്‍(സ്പൈഡര്‍) തുടങ്ങിവരാണ് അവതാര്‍ രണ്ടാം ഭാഗത്തിലെ പ്രധാന കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കിയത്. 

 

ചിത്രത്തിലെ നായകന് ശബ്ദം നല്‍കാന്‍ തിരഞ്ഞെടുക്കപ്പോള്‍ സന്തോഷവും ഒപ്പം ടെന്‍ഷനും തോന്നിയെന്നു മഹേഷ് കുഞ്ഞുമോന്‍ പറയുന്നു. മറ്റൊരാളുടെ ശബ്ദം അനുകരിച്ചാണ് താന്‍ ഇതുവരെ ചെയ്തിട്ടുള്ളത്. സ്വന്തം ശബ്ദത്തില്‍ ഡബ് ചെയ്ത ആദ്യ ചിത്രം കൂടിയാണ് അവതാര്‍. അവതാറിലെ നായികയ്ക്കു വേണ്ടിയാണ് ശബ്ദം നല്‍കുന്നതെന്നു വോയ്സ് ടെസ്റ്റിനു മുന്‍പ് തന്നോടു പറഞ്ഞിരുന്നില്ലെന്നു നിഥുന. ചെയ്യാന്‍ സാധിക്കുമോ എന്നു സംശയമുണ്ടായിരുന്നു. ഡബ്ബിങ് ഡയറക്ടര്‍ ഋഷികേശ് കൈലാസിന്റെ പിന്തുണയാണ് സഹായകമായതെന്നും നിഥുന പറഞ്ഞു