പറയുന്ന കഥകളെല്ലാം ആഘോഷമാക്കിയാണ് ജെയിംസ് കാമറൂൺ എന്ന മനുഷ്യൻ ഓരോ സിനിമയുമായി അവതരിക്കുന്നത്. നായകൻമാരുടെ പേര് പോലെ തന്നെ പ്രേഷകരെ അത്രകണ്ട് അമ്പരപ്പിക്കുന്നു സംവിധായകൻ എന്ന നിലയില്‍ ആ പേര് .ഒടുവിൽ ഇറങ്ങിയത്, അവതാർ; ദി വേ ഓഫ് വാട്ടർ എന്ന സിനിമയും. 2009 ൽ ഒന്നാം ഭാഗം ഇറങ്ങിയപ്പോൾ മുതൽ സിനിമാ പ്രേമികൾ രണ്ടാം ഭാഗത്തിനായി കാത്തിരിപ്പുതുടങ്ങി. 2022ൽ പുതിയ ചിത്രം ഇറങ്ങിയതോടെ ലോക സിനിമ കണ്ടിട്ടില്ലാത്തത്ര പ്രേഷക പ്രതികരണവും.
അവതാര്‍ മൂന്നാം ഭാഗത്തിനു വേണ്ടി കാത്തിരിക്കാൻ ഇനി പ്രേഷകർക്ക് ഒരു കാരണം കൂടിയുണ്ട്. വിശ്വ സിനിമ നെഞ്ചിലേറ്റിയ മൂക കഥാപാത്രമായ ചാർലി ചാപ്ലിനുമായി അവതാറിന്റെ മൂന്നാം ഭാഗത്തിനുള്ള ബന്ധമാണ് സിനിമ ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്.
നാവിയിലെ പുതിയൊരു ഗോത്രത്തെ മൂന്നാം ഭാഗത്തിൽ അവതരിപ്പിക്കും. അതിന്റെ നേതാവായി വേഷമിടുന്നത് ചാപ്ലിന്റെ കൊച്ചുമകൾ ഊന ചാപ്ലിനാണ്. അവതാർ സിനിമയുടെ മൂന്നും നാലും ഭാഗം ഇതിനോടകം തന്നെ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് എന്ന വാർത്തയ്ക്ക് പിന്നാലെയാണ് ചാപ്ലിന്റെ അവതാരം ശ്രദ്ധേയമാകുന്നത്. ഊന ചാപ്ലിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ നേതൃത്വത്തിലുള്ള ഗോത്രം ചിത്രത്തിലെ പ്രതിയോഗികളാണ്.
നന്മ മാത്രമുള്ള നായക സങ്കൽപങ്ങളെ പൊളിച്ചഴുതുകകൂടിയാണിവിടെ എന്നാണ് റിപ്പോര്‍ട്ട്. എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്. അത് തന്നെയാണ് നാവിയിലും എന്നാണ് ഊന ചാപിന്റെ പ്രതികരണം.
പാണ്ടോറ എന്ന അന്യ ഗ്രഹ നാടും, നീല നിറവും നീണ്ട മുടിയുമുള്ള മനുഷ്യരും, അവരുടെ പറക്കുന്ന വിചിത്രമായ ജീവികളും, കടലും കാടുമെല്ലാം എന്നേ പ്രേഷകര്‍ സ്വന്തമാക്കി. എത്ര കാലം നീല മനുഷ്യരുടെ കഥ എത്ര തുടർന്നാലും കാണാൻ ഭൂമിയിലെ മനുഷ്യർ എന്നുമുണ്ടാകും, കാരണം കഥ പറയുന്നത് അവരുടെ പ്രിയപ്പെട്ട കാമറൂണാണ്.