lathaabrathitha

സംഗീതലോകത്തുള്ളവര്‍ക്ക് എന്നും പ്രചോദനമായ ലതാമങ്കേഷ്കര്‍ പലരുടെയും ജീവിതംതന്നെ മാറ്റിമറിച്ചിട്ടുണ്ട്. മധ്യപ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ലതാമങ്കേഷ്കര്‍ പുരസ്കാരം നേടിയ അബ്രദിത ബാനര്‍ജി അത്തരത്തിലൊരാളാണ്. ഇരുപത്തഞ്ചുവര്‍ഷമായി തിരുവനന്തപുരത്ത് ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കുന്ന അബ്രദിത ബാനര്‍ജി ആദ്യപുരസ്കാരത്തിന്റെ അനുഭവം മനോരമ ന്യൂസുമായി പങ്കിടുന്നു

മധ്യപ്രദേശില്‍ ലതാമങ്കേഷ്കറുടെ ജന്മനാടായ ഇന്‍ഡോറിലായിരുന്നു മല്‍സരം. 1984 ല്‍ പ്രമുഖരായ സംഗീതജ്ഞര്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലതാമങ്കേഷ്കര്‍ പുരസ്കാരം 1988 ല്‍ വളര്‍ന്നുവരുന്ന കലാകാന്മാര്‍ക്കും നല്‍കിത്തുടങ്ങി.അബ്രദിത ബാനര്‍ജിയാണ് ആദ്യവിജയി. അതായിരുന്നു ജീവിതം മാറ്റിയത്.

ലതാമങ്കേഷ്കരുടെ എല്ലാ ഗാനങ്ങളും ഇഷ്ടം. എന്നാല്‍ ഈ ഗാനത്തോട് പ്രത്യേക സ്നേഹം. പേര് മാഞ്ഞുപോകാം. മുഖം മാറിപ്പോകാം. എന്റെ ശബ്ദം മാത്രമായിരിക്കും എന്റെ...അടയാളം എന്നവരികളും അതിന് കാരണമാണ്. ഇരുപത്തഞ്ചുവര്‍ഷമായി തലസ്ഥാനത്ത് ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിക്കുയാണ് ഈ ഗായിക