മലയാളത്തില്‍ ലതാ മങ്കേഷ്കര്‍ പാടിയത് കദളീ, ചെങ്കദളീ എന്ന ഏക ഗാനമാണ്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിലെ ഗാനം ഒരുക്കിയത് സലില്‍ ചൗധരിയാണ്. ഇന്ത്യയുടെ ലോകശബ്ദം ആയിരുന്നു ലതാമങ്കേഷ്കര്‍. 1942 മുതല്‍ ആ ശബ്ദം നാലുതലമുറകളിലൂടെ ആറുപതിറ്റാണ്ടാണ് പാട്ടിന്‍റെ അമരത്തിരുന്ന് തുഴഞ്ഞ് മുന്നേറിയത്. ഭാഷാവൈവിധ്യങ്ങളുടെ നാട്ടില്‍ ഒരു ജനതയെ ആകെ പാട്ടിലാക്കി ആ അനുപമമായ ശബ്ദമാധുര്യം.