lata-rahul

ലതാ മങ്കേഷ്ക്കറുടെ നിര്യാണത്തില്‍  അനുശോചിച്ച് നേതാക്കള്‍. ലതാ മങ്കേഷ്ക്കറുടെ നേട്ടങ്ങള്‍ സമാനതകള്‍ ഇല്ലാത്തതായി നിലനില്‍ക്കുമെന്ന് രാഷ്ട്രപതി  അനുശോചിച്ചു.   വാക്കുകള്‍ക്കതീതമായ വേദനയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തില്‍ പറ‍ഞ്ഞു. സുവര്‍ണനാദം അനശ്വരമായി നിലനില്‍ക്കുമെന്ന് രാഹുല്‍ഗാന്ധിയും പറഞ്ഞു. കോവിഡും ന്യുമോണിയയും ബാധിച്ച് ജനുവരി എട്ടുമുതല്‍ ലത ചികില്‍സയിലായിരുന്നു. ഭാരതരത്നം, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍ തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. മുപ്പത്തിയഞ്ചിലേറെ ഇന്ത്യയന്‍ ഭാഷകളിലായി മുപ്പതിനായിരത്തിലധികം ഗാനങ്ങള്‍ പാടി. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ലിലെ,സലില്‍ ചൗധരി ഒരുക്കിയ കദളീ, ചെങ്കദളീ എന്ന ഏക ഗാനമാണ് മലയാളത്തില്‍ ലത പാടിയത്. സംസ്കാരം വൈകീട്ട് ശിവാജി പാര്‍ക്കില്‍ പൂര്‍ണഔദ്യോഗിക ബഹുമതികളോടെ. രാജ്യത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.