മറാടിഗുഡ്ഡ എന്‍റര്‍ടെയിന്‍മെന്‍റ്സിന്‍റെ ബാനറിൽ ഉമേഷ് തമ്മെഗൗഡ, മഞ്ജു വാണി വി.എസ്, വീണ എസ്. എന്നിവർ നിർമ്മിച്ച്, പ്രശസ്ത കന്നഡ സംവിധായകൻ പ്രദീപ് അരസിക്കരെ സംവിധാനം ചെയ്‌ത ‘ശേഷം 2016’ സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ഫെബ്രുവരി 26 ന് രാവിലെ 11 മണിക്ക് എറണാകുളം ചാവറ കൾച്ചറൽ സെന്‍ററിൽ നടന്നു.
മലയാളത്തിലും കന്നഡയിലുമാണ് ചിത്രം ഒരുങ്ങുന്നത്. യുവതാരങ്ങളായ ജോൺ കൈപ്പള്ളി, ഡൈൻ ഡേവിസ്, രാജീവ് പിള്ള, ശ്രീജിത്ത് രവി, സിദ്ധാർഥ് ശിവ, തുടങ്ങിയവര്‍ക്കൊപ്പം പ്രശക്ത കന്നഡ താരങ്ങളായ പ്രമോദ് ഷെട്ടി, ദേവരാജ്, സിദ്ദിലിംഗ് ശ്രീധർ, അർച്ചന കൊറ്റിഗേ, യഷ് ഷെട്ടി, ശോഭരാജ്, ദിനേശ് മംഗളൂര്‍ തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്നു.
ട്രെയിലർ ലോഞ്ചിൽ അഭിനേതാക്കൾക്കൊപ്പം പ്രശസ്ത സംവിധായകനും കാമറാമാനുമായ സുജിത് വാസുദേവ്, സംവിധായകൻ സോഹൻ സീനുലാൽ, അഭിനേതാക്കളായ ദിയ, സജിത ശ്രീജിത്ത്, തുടങ്ങിയവർ പങ്കെടുത്തു.
കേരള – കർണാടക അതിർത്തിയിലെ പുഷ്പഗിരി എന്ന ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനിലും പരിസരത്തുമായി ഒരു രാത്രിയിൽ നടക്കുന്ന കൂട്ടക്കൊലപാതകങ്ങളും അതിന്‍റെ അന്വേഷണവും ആണ് ഈ സിനിമ പറയുന്നത്. മുഴുനീള ക്രൈം ത്രില്ലർ ആണ് ‘ശേഷം 2016’. ‘പൊലീസിന് പകരം ജനങ്ങൾക്ക് മറ്റൊരു ഓപ്ഷൻ ഇല്ല’ എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈന്‍. പൊലീസിൽ നിന്ന് നീതി ലഭിക്കാത്തവരുടെ പ്രതികരണവും പ്രതികാരവും ആണ് കഥാതന്തു.
പ്രദീപ് അരസിക്കരെയുടേതാണ് കഥ. തിരക്കഥ ഒരുക്കിയത് പ്രദീപും രാഘവേന്ദ്ര മയ്യയും ചേര്‍ന്നാണ്. സംഭാഷണം – ലിതിൻ ലോഹിതാക്ഷൻ നായർ, പ്രദീപ് അരസിക്കരെ. നിർമാതാക്കൾ – ഉമേഷ് തമ്മെഗൗഡ, മഞ്ജു വാണി വി.എസ് , വീണ എസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – റാണി മഞ്ജുനാഥ്
പ്രശസ്ത കന്നഡ ഛായാഗ്രാഹകൻ ആനന്ദകുമാർ ആണ് ക്യാമറ. കന്നഡ ഗായകനും സംഗീതസംവിധായകനും സംവിധായകനും ആയ പൂര്‍ണചന്ദ്ര തേജസ്വി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.
എഡിറ്റർ – അയൂബ് ഖാൻ, സൗണ്ട് ഡിസൈന്‍ – വിനോദ് പി ശിവറാം, കളറിസ്റ് – ജി.എസ് മുത്തു, വിഎഫ്എക്സ് – കോക്കനട്ട് ബഞ്ച് പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് പെരുമ്പിലാവ് , പ്രൊഡക്ഷൻ ഡിസൈനർ – രഘു മൈസൂർ , പ്രൊഡക്ഷൻ മാനേജർ – ലോകേഷ് ഗൗഡ, മേക്കപ്പ് – രാഘവേന്ദ്ര സി വി, കോസ്റ്റും – കുമാർ എം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ലിതിൻ ലോഹിതാക്ഷൻ നായർ, മാർക്കറ്റിംഗ് ആൻഡ് പി.ആര്‍ – ശിവകുമാർ രാഘവ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, സ്റ്റിൽസ് – ജി.ബി.സിദ്ദു, ഡിസൈൻസ് - മാമി ജോ.