കാത്തിരിപ്പുകള്‍ക്കൊടുവില്‍ തഗ്‌ലൈഫിലെ ആദ്യ ഗാനം പുറത്തിറങ്ങി. ബ്രഹ്മാണ്ഡ കൂട്ടുകെട്ടാണ് ഗാനത്തിന് പിന്നിലും. കമല്‍ ഹാസന്‍റെ വരികള്‍ക്ക് എ.ആര്‍.റഹ്മാന്‍റെ സംഗീതം.  ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഗാനം പുറത്തിറക്കിയത്. ജൂണ്‍ അഞ്ചിനാണ് തഗ് ലൈഫ് തീയറ്ററുകളിലെത്തുക.

കാത്തിരിപ്പുകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ജിങ്കൂച്ച എത്തി. ഗാനത്തെ നിറഞ്ഞ കയ്യടികളോടെ  സ്വീകരിക്കുകയാണ് ആരാധകര്‍. സംവിധാനം മണിരത്നം. നായകന്‍ കമല്‍ഹാസന്‍. സംഗീതം എആര്‍ റഹ്മാന്‍. ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റിനുമായി ആരാധകര്‍ എന്തുകൊണ്ട് ഇങ്ങനെ കാത്തിരിക്കുന്നുവെന്നതിനുള്ള ഉത്തരം ഇത്രലളിതമാണ്.  36 വര്‍ത്തെ ഇടവേളയ്ക്ക് ശേഷമാണ് കമല്‍ഹാസനെ നായകനാക്കി മണിരത്നം ചിത്രം സംവിധാനം ചെയ്യുന്നത്. 

​നടന്‍ ജോജു ജോര്‍ജിന് ഒപ്പമുള്ള ഷൂട്ടിങ് സമയത്തെ ഓര്‍മകളും കമല്‍ഹാസന്‍ പങ്കുവച്ചു. കമല്‍ഹാസന്‍ എല്ലായ്പ്പോഴും സിനിമയെ സ്നേഹിച്ചുകൊണ്ടിരിക്കുന്നവെന്ന് മണിരത്നം പറഞ്ഞു. തൃഷ, സിലമ്പരസന്‍, ജോജു ജോര്‍ജ്, തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു