പുണെയിലെയും മധ്യപ്രദേശിലെയും ചലച്ചിത്രമേളകളിൽ തിളങ്ങി മലയാള ചിത്രം 'എ പ്രെഗ്നന്റ് വിഡോ'. പുണെയിലെ ദ് ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മധ്യപ്രദേശിലെ ഏഴാമത് വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയിൽ മികച്ച ഫീച്ചർ ഫിലിമിനും മികച്ച നടിക്കും ഉള്ള അവാർഡുകളാണ് 'എ പ്രെഗ്നന്റ് വിഡോ' സ്വന്തമാക്കിയത്. ദ് ബുദ്ധാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പുണെയിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് 'എ പ്രെഗ്നന്റ് വിഡോ'യ്ക്കും മികച്ച നടിക്കുള്ള അവാർഡ് ട്വിങ്കിള്‍ ജോബിക്കും ലഭിച്ചു. വിന്ധ്യ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നാഷണൽ കാറ്റഗറിയിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള നാഷണൽ അവാർഡാണ് ചിത്രത്തിന് ലഭിച്ചത്. ഫീച്ചർ ഫിലിം നാഷണൽ കാറ്റഗറിയിൽ മികച്ച നടിക്ക് ഉള്ള അവാർഡ് നടി ട്വിങ്കിള്‍ ജോബിയും നേടി.
രാജസ്ഥാനിലെ ജയ്പ്പുരിൽ നടന്ന അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡ് ട്വിങ്കിള്‍ ജോബിക്കും മികച്ച തിരക്കഥക്ക് രാജേഷ് തില്ലെങ്കേരിക്കും അവാർഡ് ലഭിച്ചിരുന്നു. കൊളംബോയിൽ നടന്ന 22- ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക സിലോൺ -2026 ലും രണ്ട് അവാർഡുകൾ 'എ പ്രഗ്‌നന്റ് വിഡോ' സ്വന്തമാക്കിയിരുന്നു. മികച്ച സമൂഹിക പ്രതിബദ്ധതയുള്ള സിനിമ, മികച്ച സ്‌ക്രിപ്റ്റ് എന്നിവയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഉണ്ണി കെ.ആർ സംവിധാനം ചെയ്ത 'എ പ്രെഗ്നന്റ് വിഡോ'' 31-മത് കൊൽക്കത്താ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 17-ാമത് ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 24 -ാമത് പുണെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ. 23-ാമത് ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, മുംബൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, അമോദിനി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, 9-ാമത് ഇന്റർനാഷണൽ ഫോക് ലോർ ഫിലിം ഫെസ്റ്റിവൽ, 22-ാമത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ശ്രീലങ്ക-സിലോൺ ഫെസ്റ്റിവലുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഉണ്ണി കെ.ആറിന്റെ കഥയ്ക്ക് പത്രപ്രവർത്തകനായ രാജേഷ് തില്ലങ്കേരിയാണ് 'എ പ്രെഗ്നന്റ് വിഡോ'-യുടെ തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. 'ഒങ്കാറ' എന്ന ചിത്രത്തിനുശേഷം ഉണ്ണി കെ.ആർ. സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എ പ്രെഗ്നന്റ് വിഡോ'. വ്യാസചിത്രയുടെ ബാനറിൽ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ട് അവതരിപ്പിക്കുന്ന ഈ ചിത്രം ക്രൗഡ് ക്ലാപ്‌സ്, സൗ സിനിമാസ് എന്നിവയുടെ ബാനറിൽ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്, വിനോയ് വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ.എസ്. എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.
ട്വിങ്കിള്‍ ജോബി നായികയായി എത്തുന്ന 'എ പ്രെഗ്നന്റ് വിഡോ' എന്ന സിനിമയിൽ, ഒരു അടിസ്ഥാന വിഭാഗത്തിലെ ഗർഭിണിയായ വിധവ അവകാശങ്ങൾക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്നു. ശിവൻകുട്ടി നായർ, അജീഷ് കൃഷ്ണ, അഖില, സജിലാൽ നായർ, സന്തോഷ് കുറുപ്പ്, തുഷാര പിള്ള, അമയ പ്രസാദ്, ചന്ദ്രൻ പാവറട്ടി, അരവിന്ദ് സുബ്രഹ്മണ്യം, എ.എം. സിദ്ദിഖ്, അതീക്ഷിക ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തിരക്കഥ, സംഭാഷണം - രാജേഷ് തില്ലങ്കേരി, ഛായാഗ്രഹണം - സാംലാൽ പി. തോമസ്, എഡിറ്റർ - സുജിർ ബാബു സുരേന്ദ്രൻ, സംഗീതം - സുധേന്ദുരാജ്, ശബ്ദമിശ്രണം - ആനന്ദ് ബാബു, കളറിസ്റ്റ് - ബിപിൻ വർമ്മ, ശബ്ദലേഖനം - ജോയ് നായർ, സൗണ്ട് എഫക്ട്സ് - രാജേഷ് കെ.ആർ., കലാസംവിധാനം - രതീഷ് വലിയകുളങ്ങര, മേക്കപ്പ് ചീഫ് - ജയൻ പൂങ്കുളം, മേക്കപ്പ്മാൻ - സുധീഷ് ഇരുവൈകോണം, ക്യൂറേറ്റർ - രാജേഷ് കുമാർ ഏക, സബ്ടൈറ്റിൽസ് - വൺഇഞ്ച് ബാരിയർ, ഓഫീസ് ഹെഡ് - കലാ ബൈജു, അഡീഷണൽ സോങ് – പോളി വർഗ്ഗീസ്, ഗാനരചന - ഡോ. സുകേഷ്, ഡോ. ബിജു ബാലകൃഷ്ണൻ, തുമ്പൂർ സുബ്രഹ്മണ്യം, ബിജു പ്രഹ്ലാദ്, കീർത്തനം – ഭാസ്കർ ഗുപ്ത വടക്കേപ്പാട്, അസോസിയേറ്റ് ഡയറക്ടർ - ബൈജു ഭാസ്കർ, രാജേഷ് അങ്കോത്ത്, പ്രൊഡക്ഷൻ ഡിസൈനർ - സജേഷ് രവി, പ്രൊഡക്ഷൻ കൺട്രോളർ - അനിൽ കല്ലാർ, പി.ആർ.ഒ - എ.എസ്. ദിനേശ്.