രാജഗിരി കോളേജിന്റെ ആഭിമുഖ്യത്തിൽ, ‘മാക്ട’യുടെ സഹകരണത്തോടെ നടന്ന രാജ്യാന്തര ചലച്ചിത്ര മത്സരത്തിൽ ‘ബ്ലാക്ക് ക്യാറ്റ്’ എന്ന ചിത്രത്തിന് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്കാരം ലഭിച്ചു. ചിത്രത്തിന്റെ എഡിറ്റർ ടിജോ തങ്കച്ചനാണ് പുരസ്കാരത്തിന് അർഹനായത്.

 

എഡ്ഗർ അലൻ പോയുടെ പ്രശസ്തമായ ‘ദ് ബ്ലാക്ക് ക്യാറ്റ്’ എന്ന കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ‘ബ്ലാക്ക് ക്യാറ്റ്’ ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. മനുഷ്യന്റെ ഭയം, കുറ്റബോധം, മാനസിക സംഘർഷങ്ങൾ എന്നിവയെ കറുത്ത പൂച്ചയുടെ സാന്നിധ്യത്തിലൂടെ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

 

രാജു എബ്രഹാം കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിന് കിഷോർ മണി ഛായാഗ്രഹണം നിർവഹിച്ചു. മുനീർ അലി തിരക്കഥയും സുരേഷ് നന്ദൻ സംഗീതവും നിർവഹിച്ചു. ചിത്രത്തിന്റെ എഡിറ്റിങ് ടിജോ തങ്കച്ചനാണ് നിർവഹിച്ചത്. ചിത്രം IDSFFK-യിൽ ഔദ്യോഗികമായി മല്‍സര വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.

ENGLISH SUMMARY:

Black Cat movie award won by editor Tijo Thankachan at the international film festival organized by Rajagiri College and MACTA. This psychological thriller is adapted from Edgar Allan Poe's famous short story and explores deep human emotions.